
കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് നാളെ കൊച്ചിയിലെത്തും. 118 മെട്രിക് ടണ്‍ ഓക്‌സിജനുമായി നാളെ പുലര്‍ച്ചെ വല്ലാര്‍പാടം ടെര്‍മിനല്‍ സൈഡിങ്ങിലാണ് എത്തുക. ഡല്‍ഹിയിലേക്കുള്ള ലോഡ് അവിടെ ഓക്‌സിജന്‍ ആവശ്യം കുറഞ്ഞതിനാല്‍ കേന്ദ്രം കേരളത്തിലേക്കു നല്‍കുകയായിരുന്നു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്‌നര്‍ ടാങ്കറുകളിലാണു ഇവ എത്തിക്കുക. വല്ലാര്‍പാടത്തു നിന്നും ലോറികളില്‍ ഓക്‌സിജന്‍ ആവശ്യമുള്ള വിവിധ ജില്ലകളിലേക്ക് ഇവ എത്തിക്കും.
ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്നുമാണ് ഓക്സിജന്‍ എത്തിക്കുക. ദിനംപ്രതി 212.34 ടണ്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയാണ് കേരളത്തിനുള്ളത്. ഓക്‌സിജന്‍ ആവശ്യമുള്ള കൊറോണ രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ പ്രതിദിന ആവശ്യം 423.6 ടണ്‍ വരെ ഉയരാമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍. അടിയന്തിരമായി 300 ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
Post Your Comments