Latest NewsIndiaNews

വാഹന രജിസ്‌ട്രേഷനില്‍ വന്‍ ഇടിവ്; രാജ്യത്തെ തന്നെ ഏറ്റവും മോശം അവസ്ഥ കേരളത്തില്‍

1,63,186 വാഹനങ്ങളാണ് കേരളത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തത്

ന്യൂഡല്‍ഹി: കേരളത്തിലെ വാഹന രജിസ്‌ട്രേഷനില്‍ വന്‍ ഇടിവ്. 15 ശതമാനത്തന്റെ ഇടിവാണ് സംസ്ഥാനത്ത് ഉണ്ടായത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയ സംസ്ഥാനം കേരളമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Also Read: ഭീകരവാദം പ്രചരിപ്പിച്ചതിന്റെ പേരിൽ ചൈന ഇതുവരെ തടവിലാക്കിയത് 630 ഇസ്ലാം മത പണ്ഡിതരെയെന്ന് റിപ്പോർട്ട്

2020 ഏപ്രില്‍ മുതല്‍ 2021 മെയ് വരെയുള്ള കാലയളവില്‍ 1,63,186 വാഹനങ്ങളാണ് കേരളത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തത്. ഓട്ടോമോട്ടീവ് അനലിറ്റിക്‌സ് പ്രൊവൈഡറായ ജാറ്റോ ഡൈനാമിക്‌സ് ഇന്ത്യ പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പുറത്തിറങ്ങിയത്. 2,82,330 വാഹനങ്ങള്‍ മഹാരാഷ്ട്രയില്‍ പുതുതായി നിരത്തിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്ത അപേക്ഷിച്ച് 6% ഇടിവാണ് മഹാരാഷ്ട്രയില്‍ ഉണ്ടായത്.

രണ്ടാം സ്ഥാനത്തുള്ള ഉത്തര്‍പ്രദേശില്‍ 2,59,510 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 2,25,557 വാഹനങ്ങള്‍ നിരത്തിലിറങ്ങിയ ഗുജറാത്താണ് മൂന്നാം സ്ഥാനത്ത്. ഉത്തര്‍പ്രദേശിലും ഗുജറാത്തിലും 11 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നാലാമതുള്ള കര്‍ണാടകയില്‍ 1,81,143 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. കര്‍ണാടകയ്ക്ക് പിന്നില്‍ അഞ്ചാമതാണ് കേരളം. 1,56,844 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത തമിഴ്‌നാടാണ് കേരളത്തിന് പിന്നില്‍. 14 ശതമാനം ഇടിവാണ് തമിഴ്‌നാട്ടില്‍ രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button