Latest NewsIndiaNews

പുറത്ത് ഇറങ്ങുന്ന ആളുകളെ തല്ലരുതെന്ന് കോടതി; ഇന്ന് പുറത്ത് ഇറങ്ങിയവരെ എല്ലാം പോലിസ് പൂജിച്ചു വിട്ടു; വീഡിയോ

റോഡിൽ ഇറങ്ങിയ വാഹനങ്ങളെ തടഞ്ഞ് നിർത്തി പൂജ ചെയ്ത് ബോധവത്‌ക്കരണം നടത്തിയതിനു ശേഷമാണ് തിരികെ വിട്ടത്.

മുംബൈ: ലോക്ക് ഡൗൺ ലംഘിക്കുന്നവരെ പൂജ ചെയ്ത് ബോധവത്‌കരണം നടത്തി കർണാടക പോലീസ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ തല്ലരുതെന്ന കോടതി ഉത്തരവിന് പിന്നാലെയാണ് വ്യത്യസ്ഥ ശിക്ഷാരീതിയുമായി കർണാടക പോലീസ് രംഗത്ത് എത്തിയത്. റോഡിൽ ഇറങ്ങിയ വാഹനങ്ങളെ തടഞ്ഞ് നിർത്തി പൂജ ചെയ്ത് ബോധവത്‌ക്കരണം നടത്തിയതിനു ശേഷമാണ് തിരികെ വിട്ടത്.

വീഡിയോ..

അതേസമയം കോവിഡ് അതിവ്യാപനം കണക്കിലെടുത്ത് കർണാടകയിൽ മെയ് 10 മുതൽ 24 വരെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി യെദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്. 10 ന് രാവിലെ ആറു മണിക്ക് ലോക്ക് ഡൗൺ ആരംഭിക്കും. നേരത്തെ പ്രഖ്യാപിച്ച കർഫ്യൂ ഫലപ്രദമാകാത്തതിനെ തുടർന്നാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. റസ്റ്റോറന്റുകളും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളും രാവിലെ ആറു മുതൽ 10 വരെ തുറക്കും. രാവിലെ പത്തുമണിക്ക് ശേഷം ആരെയും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല. അതേസമയം ലോക്ക് ഡൗൺ താത്കാലിക തീരുമാനം മാത്രമാണെന്നും അതിനാൽ അയൽ സംസ്ഥാനത്തുനിന്ന് വന്ന് കർണാടകയിൽ ജോലി ചെയ്യുന്ന ആൾക്കാർ തിരികെ പോകേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: ഹനുമാന്‍ സ്റ്റിക്കര്‍ പതിച്ച ആംബുലന്‍സില്‍ കയറിയില്ല; ദമ്പതികള്‍ക്ക് ദാരുണാന്ത്യം; വാര്‍ത്തയുടെ യാഥാർഥ്യം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button