ടെല്‍അവീവ് : മെയ് 10 മുതല്‍ ഇസ്രയേലിനെ പ്രകോപിപ്പിച്ച് ഹമാസ് സംഘം തൊടുത്തുവിട്ടത് 2200 ഓളം മിസൈലുകളാണ്. ഇതോടെ ഗത്യന്തരമില്ലാതെ ഇസ്രയേല്‍ വ്യോമസേന ഹമാസിന്റെ മിസൈല്‍ വിക്ഷേപണത്താവളം തകര്‍ത്ത്തരിപ്പണമാക്കി. ഇവിടെ നിന്ന് ദീര്‍ഘദൂര മിസൈലുകള്‍ വരെ തൊടുക്കാന്‍ ഹമാസ് സംഘത്തിനു സാധിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ജറുസലേമിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ലോങ് റേഞ്ച് മിസൈല്‍ വിക്ഷേപണ താവളം ഇസ്രയേല്‍ വ്യോമസേന ഒറ്റരാത്രികൊണ്ട് തകര്‍ത്തതായി ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വക്താവ് ഒഫിര്‍ ജെന്‍ഡല്‍മാന്‍ ആണ് അറിയിച്ചത്.
Read Also : ഇസ്രായേൽ ലോകത്തിന് മുഴുവൻ മാതൃക, ഇന്ത്യ ഇസ്രയേലിനെ കണ്ട് പഠിക്കണം : നടി കങ്കണ റണൗത്ത്
തിങ്കളാഴ്ച വൈകുന്നേരം ജറുസലേമിനെയും പ്രാന്തപ്രദേശങ്ങളെയും ആക്രമിച്ചതോടെയാണ് ഗാസ മുനമ്പിലെ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായത്. ഏറ്റുമുട്ടല്‍ ആരംഭിച്ചതിനുശേഷം, ശനിയാഴ്ച രാവിലെ വരെ 2,200 ലധികം മിസൈലുകള്‍ ഗാസയില്‍ നിന്ന് ഇസ്രയേല്‍ ഭാഗത്തേക്ക് വിക്ഷേപിച്ചു എന്നാണ് ഐഡിഎഫിന്റെ കണക്ക്.
ഹമാസിന്റെ അറുന്നൂറോളം താവളങ്ങളില്‍ ഇസ്രായേല്‍ വ്യോമസേന ആക്രമണം നടത്തി. ഇതിനിടെ ജനവാസ കേന്ദ്രങ്ങളിലും അഭയാര്‍ഥി ക്യാംപുകളിലും ഇസ്രയേല്‍ സേന ആക്രമിച്ചതായി ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിക്ഷേപണ പാഡുകള്‍, അണ്ടര്‍ഗ്രൗണ്ട് റോക്കറ്റ് ലോഞ്ചറുകള്‍, ഹമാസ് തുരങ്കങ്ങള്‍, ആയുധ ഡിപ്പോകള്‍ എന്നിവയടക്കം ഗാസ മുനമ്പില്‍ കഴിഞ്ഞ രാത്രി ഇസ്രയേല്‍ സൈന്യം ഡസന്‍ കണക്കിന് ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി ഐഡിഎഫ് അറിയിച്ചു.
Post Your Comments