ജറൂസലം : അല്‍ ജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ഗസ്സയിലെ ബഹുനില കെട്ടിടം ഇസ്രായേല്‍ വ്യോമാക്രമണത്തിലൂടെ തകര്‍ത്തു. കെട്ടിടം നാമാവശേഷമാക്കിയതായി ‘അല്‍ജസീറ’ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തില്‍ നിരവധി അപ്പാര്‍ട്ടുമെന്റുകളും മറ്റ് ഓഫിസുകളും ഉണ്ടായിരുന്നു. ഇവിടെ ഏതാനും കുടുംബങ്ങളും താമസിച്ചിരുന്നു.
Read Also : ആദ്യ കൊവിഡ് തരംഗത്തിന് ശേഷം സർക്കാരും ഭരണസംവിധാനങ്ങളും അലംഭാവം കാട്ടിയെന്ന് ആർ എസ് എസ്
ആക്രമണത്തില്‍ ആളപായമുണ്ടോയെന്നത് വ്യക്തമല്ല. രൂക്ഷമായ വ്യോമാക്രമണത്തില്‍ കെട്ടിടം നിലംപതിച്ച് പൊടിയും അവശിഷ്ടങ്ങളും പ്രദേശത്ത് പരന്നു. ആക്രമണത്തിന് ഒരു മണിക്കൂര്‍ മുമ്ബ് കെട്ടിടത്തിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ‘അല്‍ ജസീറ’ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ, ഇസ്രായേല്‍ തിങ്കളാഴ്ച തുടങ്ങിയ നരനായാട്ടില്‍ ഇതുവരെ 39 കുട്ടികളും 22 സ്ത്രീകളും ഉള്‍പ്പെടെ 140 പേര് കൊല്ലപ്പെട്ടു. ഹമാസിന്റെ തിരിച്ചടിയില്‍ മലയാളി ഉള്‍പ്പെടെ എട്ട് പേര് ഇസ്രായേലില്‍ കൊല്ലപ്പെട്ടു.
പശ്ചിമ ഗസ്സയിലെ ഷാതി അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു. എട്ടുകുട്ടികളും രണ്ട് സ്ത്രീകളുമാണ് മരിച്ചത്.
20 പേരെങ്കിലും കുടുങ്ങിക്കിടക്കുന്ന കെട്ടിടത്തില്‍നിന്ന് ആരെയെങ്കിലും ജീവനോടെ ര ക്ഷപ്പെടുത്താനാകുമെന്ന് പ്രതീക്ഷയില്ല. ശനിയാഴ്ച പുലര്‍ച്ചെ തുടര്‍ച്ചയായ അഞ്ചു ബോംബുകള്‍ വര്‍ഷിച്ചാണ് അഭയാര്‍ഥി ക്യാമ്ബ് ചാരമാക്കിയത്.
Post Your Comments