Latest NewsNewsInternational

ഗാസയിൽ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില ​കെട്ടിടം വ്യോമാക്രമണത്തിൽ തകർത്ത് ഇസ്രായേല്‍

ജറൂസലം : അല്‍ ജസീറ, അസോസിയേറ്റഡ്​ പ്രസ്​ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ഗസ്സയിലെ ബഹുനില ​കെട്ടിടം ഇസ്രായേല്‍ വ്യോമാക്രമണത്തിലൂടെ തകര്‍ത്തു. കെട്ടിടം നാമാവശേഷമാക്കിയതായി ‘അല്‍ജസീറ’ റി​പ്പോര്‍ട്ട്​ ചെയ്​തു. കെട്ടിടത്തില്‍ നിരവധി അപ്പാര്‍ട്ടുമെന്‍റുകളും മറ്റ് ഓഫിസുകളും ഉണ്ടായിരുന്നു. ഇവിടെ ഏതാനും കുടുംബങ്ങളും താമസിച്ചിരുന്നു.

Read Also : ആദ്യ കൊവിഡ് തരംഗത്തിന് ശേഷം സർക്കാരും ഭരണസംവിധാനങ്ങളും അലംഭാവം കാട്ടിയെന്ന് ആർ എസ് എസ്

ആക്രമണത്തില്‍ ആളപായമുണ്ടോയെന്നത്​ വ്യക്തമല്ല. രൂക്ഷമായ വ്യോമാക്രമണത്തില്‍ കെട്ടിടം നിലംപതിച്ച്‌​ പൊടിയും അവശിഷ്ടങ്ങളും പ്രദേശത്ത്​ പരന്നു. ആക്രമണത്തിന്​ ഒരു മണിക്കൂര്‍ മുമ്ബ് കെട്ടിടത്തിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ‘അല്‍ ജസീറ’ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

അതിനിടെ, ഇസ്രായേല്‍ തിങ്കളാഴ്ച തുടങ്ങിയ നരനായാട്ടില്‍ ഇതുവരെ 39 കുട്ടികളും 22 സ്ത്രീകളും ഉള്‍പ്പെടെ 140 പേര്‍ കൊല്ലപ്പെട്ടു. ഹമാസിന്‍റെ തിരിച്ചടിയില്‍ മലയാളി ഉള്‍പ്പെടെ എട്ട് പേര്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടു.

പശ്​ചിമ ഗസ്സയിലെ​ ഷാതി അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ ബോം​ബാക്രമണത്തില്‍ 10 പേര്‍ കൊല്ല​പ്പെട്ടു. എട്ടുകുട്ടികളും രണ്ട്​ സ്​ത്രീകളുമാണ്​ മരിച്ചത്​.

20 പേരെങ്കിലും കുടുങ്ങിക്കിടക്കുന്ന കെട്ടിടത്തില്‍നിന്ന്​ ആരെയെങ്കിലും ജീവനോടെ ര ക്ഷപ്പെടുത്താനാകുമെന്ന്​ പ്രതീക്ഷയില്ല. ശനിയാഴ്ച പുലര്‍ച്ചെ തുടര്‍ച്ചയായ അഞ്ചു ബോംബുകള്‍ വര്‍ഷിച്ചാണ്​ അഭയാര്‍ഥി ക്യാമ്ബ്​ ചാരമാക്കിയത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button