Latest NewsKeralaNewsDevotional

കടബാധ്യത നീങ്ങി കുടുംബത്തില്‍ ഐശ്വര്യം വരാന്‍

അഭിഷ്ടസിദ്ധിക്കും തൊഴില്‍, വിവാഹതടസങ്ങള്‍ നീങ്ങുന്നതിനും നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളില്‍ നെയ്‌വിളക്ക് കത്തിച്ചു പ്രാര്‍ഥിക്കുന്നത് നല്ലതാണ്. ആപത്തുകളില്‍ നിന്ന് രക്ഷനേടാന്‍ ചോതിനക്ഷത്ര ദിനത്തില്‍ ഭഗവാനെ തൊഴുതു പ്രാര്‍ഥിക്കുന്നത് ഉത്തമമാണ്.

തുളസിമാല സമര്‍പ്പണം പ്രധാന വഴിപാടാണ്. ഇഷ്ടപുഷ്പം ചുവന്ന ചെത്തിയും, നിവേദ്യം പായസവുമാണ്. കടബാധ്യത നീക്കി കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കാന്‍ പതിവായി ചോതിനക്ഷത്ര ദിവസം നരസിംഹ ക്ഷേത്ര ദര്‍ശനം നടത്തുകയോ ഭവനത്തിലിരുന്നു നരസിംഹമൂര്‍ത്തി പ്രീതികരമായ ഭജനകള്‍ നടത്തുകയോ ചെയ്യണം.

അകാരണഭയമകറ്റാനും ദുരിതമോചനത്തിനും നരസിംഹമൂര്‍ത്തി മന്ത്രം പതിവായി മൂന്ന് തവണയെങ്കിലും ചെല്ലുന്നത് ഉത്തമമാണ്. നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാല്‍ ആ സമയത്ത് ഭക്തിയോടെ നരസിംഹമൂര്‍ത്തി മന്ത്രം ചൊല്ലുന്നതും ക്ഷേത്ര ദര്‍ശനം നടത്തുന്നതും ഇരട്ടിഫലം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button