തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാസ്‌ക് ധരിക്കാത്ത 7,669 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക അകലം പാലിക്കാത്തതിന് 3,561 പേര്‍ക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. പിഴയായി 26,50,950 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1771 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 839 പേരാണ് ഇന്ന് അറസ്റ്റിലായത്. 619 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് 27 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കുകള്‍ ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി 405, 9, 2
തിരുവനന്തപുരം റൂറല്‍ 45, 17, 49
കൊല്ലം സിറ്റി 160, 15, 3
കൊല്ലം റൂറല്‍ 184, 36, 0
പത്തനംതിട്ട 50, 45, 4
ആലപ്പുഴ 13, 3, 162
കോട്ടയം 114, 115, 109
ഇടുക്കി 99, 27, 3
എറണാകുളം സിറ്റി 65, 38, 14
എറണാകുളം റൂറല്‍ 156, 31, 81
തൃശൂര്‍ സിറ്റി 136, 143, 53
തൃശൂര്‍ റൂറല്‍ 9, 9, 0
പാലക്കാട് 56, 72, 21
മലപ്പുറം 44, 40, 4
കോഴിക്കോട് സിറ്റി 30, 30, 16
കോഴിക്കോട് റൂറല്‍ 79, 115, 14
വയനാട് 23, 0, 5
കണ്ണൂര്‍ സിറ്റി 68, 68, 75
കണ്ണൂര്‍ റൂറല്‍ 20, 9, 1
കാസര്‍ഗോഡ് 15, 17, 3
Post Your Comments