കൊച്ചി : കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ ആഭരണവും ഫോണും ആശുപത്രി അധികൃതര്‍ കവര്‍ന്നതായി ആരോപണം. വാരപ്പുഴ ചിറയ്ക്കകം സ്വദേശി രത്‌നത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. രത്‌നം മരിച്ചശേഷം ആശുപത്രി അധികൃതര്‍ നല്‍കിയ ഇവരുടെ സ്വര്‍ണ്ണം അടക്കമുള്ള സാധനസാമഗ്രികളില്‍ കുറവ് വന്നിട്ടുള്ളതായാണ് ആരോപണം. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പരാതി നല്‍കി.
Read Also : മണ്ഡലത്തിലെ ജനങ്ങൾക്കായി സ്വന്തം വീട് കോവിഡ് കെയർ സെന്ററാക്കി മാറ്റി ബിജെപി മന്ത്രി
കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് പറവൂര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലാണ് രത്‌നത്തിനെ ആദ്യം ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നത്. അവിടെ നിന്നും സിയാല്‍ എഫ്‌എല്‍ടിസിയിലേക്ക് മാറ്റി. പിന്നീട് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആലുവ ഗവണ്‍മെന്റ് ആശുപത്രിയിലേക്കും അവരെ മാറ്റുകയായിരുന്നു. പിന്നീട് രത്‌നത്തിന്റെ ആരോഗ്യ നില വഷളാവുകയും വ്യാഴാഴ്ച മരണമടയുകയുമായിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ ബന്ധുക്കള്‍ക്ക് രത്നത്തിന്റെ കൈയ്യിലുണ്ടായിരുന്നതെന്ന് പറഞ്ഞ് ഒരു സ്വര്‍ണ വള മാത്രമാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. രത്നത്തിന് മക്കളില്ലാത്തതിനാല്‍ മറ്റ് ബന്ധുക്കളാണ് എത്തിയത്. ഈ സ്വര്‍ണം വീട്ടിലെത്തിച്ചപ്പോഴാണ് അഞ്ച് വള, രണ്ട് കമ്മല്‍, ഒരു മോതിരം എന്നിവ ആശുപത്രിയിലേക്ക് പോകുമ്പോൾ ശരീരത്തില്‍ ഉണ്ടായിരുന്നതായി ആശുപത്രിയില്‍ നിന്ന് എത്തിയവര്‍ അറിയുന്നത്.
ഇന്നലെ രാവിലെ ഹിന്ദു ഐക്യവേദിയുടെയും സേവാഭാരതിയുടെയും പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി കാര്യങ്ങള്‍ ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കുകയും പകര്‍പ്പ് ആലുവ, വരാപ്പുഴ പൊലീസ് സ്റ്റേഷനുകളില്‍ നല്‍കുകയും ചെയ്തു. പരാതിയില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടും ബന്ധുക്കള്‍ സ്വീകരിച്ചു. വിഷയത്തില്‍ ജനപ്രതിനിധികളും ഇടപ്പെട്ടു. ഇതോടെ വെട്ടിലായ ആശുപത്രി അധികൃതര്‍ രണ്ട് മണിക്കൂറിനകം ബാക്കി സ്വര്‍ണാഭരണങ്ങള്‍ സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. ശിവപ്രസാദിനെ വിളിച്ചുവരുത്തി കൈമാറി.
മരണശേഷം സ്വര്‍ണം ഊരിയെടുത്ത് സൂക്ഷിച്ച ജീവനക്കാര്‍ക്ക് സംഭവിച്ച ആശയക്കുഴപ്പമാണ് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.
Post Your Comments