COVID 19Latest NewsNewsIndia

ഉത്തരാഖണ്ഡിൽ കൊവിഡ് കേസുകൾ ഇരട്ടിക്കുന്നു, മരണസംഖ്യ കുത്തനെ ഉയർന്നു

ഡറാഡൂൺ: ഉത്തഖണ്ഡിൽ കൊവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 40 ദിവസത്തേക്കാൾ ഉയർന്ന വർധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പൊസിറ്റീവ് കേസുകൾ വർധിക്കുന്നതിനോടൊപ്പം മരണസംഖ്യയും ഉയരുന്നുണ്ട്. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തതിന്റെ മൂന്നിരട്ടി മരണനിരക്ക് ആണ് ഇപ്പോൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്.

ഉത്തരാഖണ്ഡിലെ മലയോര ജില്ലയായ പൗരിയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ അപേക്ഷിച്ച് നോക്കുമ്പോൾ 48 % വർധനവാണ് കേസുകളിൽ ഉള്ളത്. അൽമോറ ആണ് മറ്റൊരു പ്രദേശം. ഇവിടെയും ഒരു മാസം കൊണ്ട് കേസുകൾ വർധിച്ചിരിക്കുകയാണ്. മറ്റ് മലയോര ജില്ലകളിലും ഇതുതന്നെയാണ് സ്ഥിതി.

പൗരിയിൽ മൂന്നിടങ്ങളിൽ മൂന്ന് വിവാഹം നടന്നിരുന്നു. വിവാഹത്തിനു ശേഷം പങ്കെടുത്തവരിൽ കൊവിഡ് ലക്ഷണങ്ങൾ പ്രകടമായി തുടങ്ങി. കൊവിഡ് പരിശോധന നടത്തിയ 42 പേരിൽ 30 പേർക്കും പോസിറ്റീവ് ആയി. ചില പ്രദേശങ്ങളിൽ പ്രദേശവസികൾക്കെല്ലാം ബുദ്ധിമുട്ടുകളും ലക്ഷണങ്ങളും പ്രകടമായി തുടങ്ങി. വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയുകയാണ് ഏവരും. മരണം എപ്പോഴാണ് അടുത്തെത്തുക എന്ന് അറിയില്ലെന്ന് ഗ്രാമവാസിയായ മഹേന്ദ്ര സിംഗ് റാവത്ത് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button