ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ സൗമ്യ സന്തോഷിന്റെ മരണം പ്രവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതികരണവുമായി വർധ കണ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധേയമാകുന്നത്. രണ്ട് വർഷം മുൻപ് ആണ് സൗമ്യ തന്റെ മകനെ അവസാനമായി ഒരുനോക്ക് കണ്ടതെന്ന് വർഷ പറയുന്നു. പ്രിയപ്പെട്ടവരെ ഒന്നു കാണാൻ ദിവസവും മാസവും എണ്ണി കാത്തിരിക്കുമ്പോഴാണ് ഈ അപകടമെന്ന് വർഷ കുറിച്ചു. വർഷ കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്:
വളരെയധികം വേദനിപ്പിച്ച ഒരു വർത്തയുമായിട്ടാണ് ഇന്നത്തെ ദിനം തുടങ്ങിയത് ..ഇസ്രായേലിൽ നടന്ന ഒരു ഭീകരാക്രമണത്തിൽ അവിടെ ഹോമം നഴ്സ് ആയി ജോലി ചെയ്യുകയായിരുന്ന സൗമ്യ എന്ന മലയാളി സഹോദരി കൊല്ലപ്പെട്ടു .ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കവെയാണ് സൗമ്യ ജോലി ചെയ്തിരുന്ന വീടിനു മുകളിൽ റോക്കറ്റ് ആക്രമണമുണ്ടായത് …ഏതു നിമിഷവും അങ്ങനെ ഒരു ദുരന്തമുണ്ടാകുമെന്ന് അവൾ ഭർത്താവിനോട് പറഞ്ഞ് അധികം വൈകാതെ ആ ദുരന്തം അവളെ അയാളിൽ നിന്നും തട്ടിയെടുത്തു ..പ്രിയപ്പെട്ടവനെയും ഒൻപതു വയസ്സുള്ള മകനേയും അനാഥരാക്കി ആ സഹോദരിയുടെ ജീവനെടുത്തത് നമ്മുടെ നാട്ടിൽ നിന്നും എത്രയോ ദൂരെ ഒരു രാജ്യത്തിൽ നടന്ന ഭീകരാക്രമണം …
സൗമ്യയുടെ മോന്റെ അതെ പ്രായത്തിലുള്ള ഒരു മകന്റെ അമ്മയാണ് ഞാൻ .. മക്കൾ കുറച്ചു നേരത്തേക്ക് കണ്മുന്നിൽ നിന്ന് മാറുമ്പോൾ നമ്മൾ അനുഭവിക്കുന്ന ഒരു ആശങ്കയുണ്ടല്ലോ .. അവര് വീഴുമോ , അശ്രദ്ധ മൂലം അവർക്ക് വല്ല അപകടം പറ്റുമോ എന്നൊക്കെയുള്ള ചിന്തകൾ വല്ലാതെ അലട്ടിക്കൊണ്ടിരിക്കും ..അപ്പോൾ ഇത് പോലെ കുടുബത്തിനു വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ വിട്ട് അന്യ രാജ്യങ്ങളിൽ പോയി കഷ്ടപ്പെടുന്ന അമ്മമാരുടെ നെഞ്ചിലെ ആ പിടപ്പ് എത്ര വലുതായിരിക്കും ..വേറെ ഒരു വഴിയും ഇല്ലാതെയാണ് പലരും ഇങ്ങനെയുള്ള ജോലിക്കായി ഇറങ്ങിത്തിരിക്കുന്നത് ..വീട്ടുകാർ വിഷമിക്കാതിരിക്കാൻ ജോലിസ്ഥലത്ത് അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകൾ പോലും അവർ ആരോടും പറയാറില്ല ..ദിവസങ്ങളും മാസങ്ങളും വർഷങ്ങളും എണ്ണി ആ പാവങ്ങൾ കാത്തിരിക്കുന്നത് എപ്പോഴാണ് പ്രിയപ്പെട്ടവരെ ഒന്ന് കാണുക എന്ന് ചിന്തിച്ചാവും ..സൗമ്യ അവസാനമായി മകനെ കണ്ടത് രണ്ട് വർഷം മുന്നാണ് .. സൗമ്യയെ പോലെ വീടും നാടും വിട്ട് അന്യരാജ്യങ്ങളിൽ പോയി ജോലിചെയ്യുന്ന സഹോദരിമാർക്ക് വേണ്ടി ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ.
Post Your Comments