Latest NewsNewsIndiaInternational

കോവിഡ് വ്യാപനം : ഇന്ത്യയുടെ ഒളിമ്പിക്സ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി

ടോക്യോ: ഇന്ത്യയുടെ ഒളിമ്പിക്സ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി യാത്രാവിലക്ക്. ഇന്ത്യയിൽ നിന്നുള്ളവർക്ക് ജപ്പാൻ ഏർപ്പെടുത്തിയ യാത്രാ വിലക്ക് ഇന്ന് മുതൽ നിലവിൽ വന്നു.

Read Also : മാസ്ക് ഒഴിവാക്കി അമേരിക്കയും ; ചിരിയിലൂടെ അഭിവന്ദനം ചെയ്യാനുള്ള അമേരിക്കക്കാരുടെ അവകാശം വീണ്ടെടുത്തെന്ന് ബൈഡൻ 

അതേസമയം മലയാളി താരം കെ.ടി ഇർഫാൻ അടക്കം എട്ട് അത്ലറ്റുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് കാലത്തെ ഒളിമ്പിക്സിനെതിരെ രാജ്യത്തിനകത്ത് തന്നെ പ്രതിഷേധം കനക്കുന്നതിനിടെയാണ്, ജപ്പാൻ ഇന്ത്യയടക്കം രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്നത്.

പാക്കിസ്ഥാനും നേപ്പാളും യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിലുണ്ട്. താൽക്കാലിക വിലക്കെന്ന് പറയുമ്പോഴും വിലക്ക് എപ്പോൾ പിൻവലിക്കുമെന്ന് പറയാനാകാത്ത സാഹചര്യമാണുള്ളത്. വിലക്ക് നീണ്ടാൽ ഇന്ത്യൻ താരങ്ങൾക്ക് ജപ്പാനിൽ മത്സരിക്കാനാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button