COVID 19Latest NewsNewsIndia

സ്‌പുട്‌നിക് 5 വാക്‌സിൻ അടുത്തയാഴ്‌ച മുതല്‍; ഇന്ത്യയിൽ ഡോസിന് 995 രൂപ

ദ്രവ രൂപത്തില്‍ -18 ഡിഗ്രിയിലും പൊടിയായി 2 മുതല്‍ 8 ഡിഗ്രിവരെ താപനിലയിലുമാണ് സൂക്ഷിക്കേണ്ടത്.

ന്യൂഡല്‍ഹി: റഷ്യന്‍ നി‌ര്‍മ്മിത വാക്‌സിനായ സ്‌പുട്‌നിക് 5 അടുത്തയാഴ്‌ച മുതല്‍ വിപണിയില്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. വാക്‌സിന് 995.40 രൂപയാണ് ഡോസിന് ഇന്ത്യയിലെ വില. ഇറക്കുമതി ചെയ്യുന്ന വാക്‌സിന്‍ ഡോസുകള്‍ക്ക് എന്നാല്‍ 5 ശതമാനം ജി‌എസ്‌ടി കൂടെ ചേര്‍ത്താകും വില ഈടാക്കുക.

ഡോ.റെഡ്‌ഡീസ് ലബോറട്ടറീസാണ് ഇന്ത്യയില്‍ വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നത്. 91.6 ആണ് സ്‌പുട്‌നിക് വാക്‌സിന്റെ ഫലപ്രാപ്‌തി. രാജ്യത്ത് കേന്ദ്ര അംഗീകാരം ലഭിക്കുന്ന മൂന്നാമത് വാക്‌സിനാണിത്. ഓക്‌സ്‌ഫോര്‍ഡ്- ആസ്‌ട്രസെനെക്കയുടെ കൊവിഷീല്‍ഡ്, സെറം ഇന്‍സ്‌റ്റി‌റ്റ്യൂട്ടിന്റെ കൊവാക്‌സിന്‍ എന്നിവയാണ് ആദ്യം അംഗീകാരം നേടിയവ.

read also: പിപിഇ കിറ്റിന് 273 രൂപ, എന്‍ 95 മാസ്‌കിന് 22 രൂപ; അവശ്യസാധന നിയന്ത്രണ നിയമപ്രകാരം വില നിശ്ചയിച്ച് സര്‍ക്കാര്‍

ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ക്ക് ശേഷം ലോകത്ത് ഏ‌റ്റവുമധികം ഫലപ്രാപ്‌തി അവകാശപ്പെടുന്ന വാക്‌സിനാണ് സ്‌പുട്‌നിക്. ഇവയും രണ്ടു ഡോസുകളാണ് എടുക്കേണ്ടത്. ദ്രവ രൂപത്തില്‍ -18 ഡിഗ്രിയിലും പൊടിയായി 2 മുതല്‍ 8 ഡിഗ്രിവരെ താപനിലയിലുമാണ് സൂക്ഷിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button