ന്യൂഡല്‍ഹി: കൊറോണ പ്രതിസന്ധിയില്‍ കഴിയുന്ന ഇന്ത്യയെ സഹായിച്ച് ലോകരാജ്യങ്ങള്‍. ഖത്തര്‍, ദക്ഷിണ കൊറിയ, കസാകിസ്താന്‍, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നെല്ലാം മരുന്നും മറ്റു അവശ്യ വസ്തുക്കളും എത്തി. 200 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 40 വെന്റിലേറ്ററുകള്‍, 4300 റെംഡിസിവിര്‍ എന്നിവയാണ് ഖത്തര്‍ ഇന്ത്യയ്ക്ക് കൈമാറിയത്. അടിയന്തര ഘട്ടത്തില്‍ സഹായം അനുവദിച്ച ഖത്തര്‍ അമീര്‍ ശൈഖ് തമീമിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ച്ചി നന്ദി അറിയിച്ചു.
Read Also : കോവിഡ് പ്രതിരോധം; വന്‍ തുക സംഭാവന നല്കി നടന് അജിത്
കുവൈറ്റും ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. ഖത്തറില്‍ നിന്നും കുവൈറ്റില്‍ നിന്നുമുള്ള സഹായ വസ്തുക്കളുമായി ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ മാഗ്ലൂര്‍ തുറമുഖത്തെത്തി. 40 മെട്രിക് ടണ്‍ ഓക്സിജന്‍ ആണ് കുവൈറ്റ് നല്‍കിയത്. കാനഡയില്‍ നിന്ന് 300 വെന്റിലേറ്ററുകള്‍ എത്തി. ദക്ഷിണ കൊറിയയില്‍ നിന്ന് 10000 കൊറോണ പരിശോധന കിറ്റുകളും മറ്റുമാണ് വിമാനത്തില്‍ എത്തിയത്. കസാകിസ്താന്‍ 56 ലക്ഷം മാസ്ക് ഇന്ത്യയിലേക്ക് അയച്ചു. എല്ലാ രാജ്യങ്ങളോടും ഇന്ത്യയ്ക്കുള്ള കടപ്പാട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Post Your Comments