തിരുവനന്തപുരം: അക്ഷയ തൃതീയ ദിനത്തോടനുബന്ധിച്ച് സ്വർണ്ണ വിലയിൽ വർധനവ്. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,720 രൂപയായി. ഗ്രാമിന് 15 രൂപയും വർധിച്ചിട്ടുണ്ട്. 4,465 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.
ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ നേരിയ കുറവുണ്ടായി. സ്‌പോട് ഗോൾഡ് വില ഔൺസിന് 1823. 34 ഡോളറാണ് വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 47,438 രൂപ നിലവാരത്തിലാണ്.
Read Also: കട്ടപ്പനയിൽ കോൺഗ്രസിന് തിരിച്ചടി; 8 കൗൺസിലർമാർ കേരളാ കോൺഗ്രസ് എമ്മിലേക്ക്
അക്ഷയ തൃതീയ ദിനമായതിനാലാണ് ഇന്ന് സ്വർണ്ണ വില വർധിച്ചത്. സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും ശുഭ ദിനമാണ് ഇന്ന്. രാജ്യത്ത് സ്വർണ്ണ വിൽപ്പനയിൽ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ ദിനത്തിലാണ്. ചെറിയ ആഭരണങ്ങളും സ്വർണ്ണ നാണയങ്ങളുമാണ് അക്ഷയ തൃതീയ ദിവസം ഏറ്റവും അധികം വിൽക്കപ്പെടുന്നത്.
Post Your Comments