ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രയില്‍ പടിഞ്ഞാറന്‍ തീരത്ത് 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സിനാബാങ് നഗരത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ നിയാസ് ദ്വീപിനു സമീപം കടലിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സുനാമി ഭയം മൂലം തീരവാസികള്‍ കടുത്ത ആശങ്കയിലാണെന്ന് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (ജി എഫ് സെഡ്) പറഞ്ഞു.
Read Also : അസമില്‍ ഉള്‍ഫ ഭീകരരുടെ ഗ്രനേഡ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
അതിനിടെ ഇന്തോനേഷ്യയിലെ കാലാവസ്ഥ, ജിയോ ഫിസിക്‌സ് ഏജന്‍സിയായ ബിഎംകെജി 7.2 തീവ്രതയിലും 10 കിലോമീറ്റര്‍ ആഴത്തിലും ഭൂചലനം സൃഷ്ടിച്ചുവെങ്കിലും സുനാമി തരംഗത്തിന് കാരണമാകില്ലെന്ന് അറിയിച്ചു.
2004 ഡിസംബര്‍ 26 ന് വടക്കുപടിഞ്ഞാറന്‍ സുമാത്ര തീരത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്ലന്‍ഡ്, മറ്റ് ഒമ്പത് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ 2,30,000 ആളുകളാണ് മരിച്ചത്.
Post Your Comments