COVID 19Latest NewsNewsIndiaCrime

കോവിഡ് രോഗിയെ നഴ്സ് ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി

ഭോപ്പാല്‍: കോവിഡ്​ രോഗിയെ പുരുഷ നഴ്​സ്​ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തി. ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. ഒരു മാസം മുൻപ് നടന്ന സംഭവത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രതിയെ അറസ്​റ്റ്​ ചെയ്​തതിനെ തുടര്‍ന്നാണ്​ പുറത്ത്​ വന്നത്​.

Also Read:കോവിഡ് വ്യാപനം : ഇന്ത്യയുടെ ഒളിമ്പിക്സ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി

43കാരി​യെ ഭോപ്പാല്‍ മെമ്മോറിയല്‍ ആശുപത്രിയിലാണ്​ പ്രവേശിപ്പിച്ചത്​. ഏപ്രില്‍ ആറിനാണ്​ ഇവര്‍ പീഡനത്തിനിരയായത്​. ഡോക്​ടറോടാണ്​ പീഡനവിവരം ഇവര്‍ പങ്കുവെച്ചത്​. തുടര്‍ന്ന്​ ഡോക്​ടര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചു. ഏപ്രില്‍ ആറിന്​ തന്നെ പീഡനത്തിനിരയായ സ്​ത്രീയുടെ ആരോഗ്യനില മോശമാവുകയും വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്​തു. അന്ന്​ രാത്രിയോടെ തന്നെ ചികിത്സയിലിരിക്കെ ഇവര്‍ മരണപ്പെട്ടു.

നിഷാദ്​പുര പൊലീസാണ്​ സംഭവത്തില്‍ കേസെടുത്തത്​. സന്തോഷ്​ അഷിര്‍വാര്‍ എന്നയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തിട്ടുണ്ട്​. ഇയാളുടെ വിചാരണ നടപടികള്‍ ഉടന്‍ തുടങ്ങുമെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button