മലപ്പുറം: ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് അമിത നിരക്ക് ഈടാക്കിയ സ്വകാര്യ ലാബിന് പിഴയിട്ടു. സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കിയതിന് മഞ്ചേരിയിലെ ലാബിനാണ് പിഴയിട്ടത്. 5000 രൂപയാണ് ലാബിന് പിഴ ചുമത്തിയത്.
Also Read: സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു; മാസ്‌ക് ധരിക്കാത്തതിന് 9,114 പേര്‍ക്കെതിരെ കേസ്
ജില്ലയില്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് അമിത നിരക്ക് ഈടാക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താനുള്ള പരിശോധന ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആശുപത്രികള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, ലബോറട്ടറികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടന്നു. വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാല് കേസുകളാണ് ഇന്ന് രജിസ്റ്റര്‍ ചെയ്തത്.
പാക്കിംഗ് ലൈസന്‍സില്ലാതെ പി.പി.ഇ കിറ്റ് പാക്ക് ചെയ്ത് വില്‍പന നടത്തിയ അരീക്കോട്ടെ സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി. നിര്‍മ്മാതാവിന്റെ മേല്‍വിലാസം, നിര്‍മ്മാണ തീയതി എന്നിവ രേഖപ്പെടുത്താതെ പി.പി.ഇ കിറ്റ് നിര്‍മ്മിച്ച സ്ഥാപനത്തിനെതിരെയും ഇത് വാങ്ങിയ ആശുപത്രിക്കെതിരെയും കേസ് എടുത്തു. മെഡിക്കല്‍ ഉപകരണങ്ങളില്‍ വില, തീയതി, കസ്റ്റമര്‍ കെയര്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്താത്തതിന് കോട്ടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.
Post Your Comments