ഇന്ത്യക്കാരുടെ ആഹാരശീലങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് മഞ്ഞള്‍. പ്രോട്ടീനും വൈറ്റമിനും കാല്‍സ്യവും ഇരുമ്പും മഗ്നീഷ്യവും സിങ്കും ഒക്കെ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും മഞ്ഞൾ വെള്ളം കുടിക്കുന്നത് ധാരാളം അസുഖങ്ങളെ തടയാൻ സഹായിക്കുന്നു. മഞ്ഞൾ ചേർത്ത വെള്ളം കുടിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം.
പ്രതിരോധശേഷി കൂട്ടാം: ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഏറ്റവും പ്രധാന ചേരുവയാണ് മഞ്ഞള്‍. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന പ്രധാന പോളിഫെനോളിക് സംയുക്തമായ കുർക്കുമിൻ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ ബി 6, സി, നിയാസിൻ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും മഞ്ഞളിൽ അടങ്ങിയിരിക്കുന്നു.
Read Also : അച്ഛനും അമ്മയ്ക്കും കോവിഡ്; ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത് പൊലീസുകാരി
ദഹനം എളുപ്പമാക്കാം: നമ്മുടെ കറികളില്‍ എപ്പോഴും ചേര്‍ക്കുന്ന വസ്തുവാണ് മഞ്ഞള്‍ പൊടി. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് മഞ്ഞള്‍. നെഞ്ചെരിച്ചിൽ അകറ്റാൻ മഞ്ഞൾ വെള്ളം സഹായിക്കും.
ഭാരം കുറയ്ക്കാം: ഭാരം കുറയ്‌ക്കാനുള്ള നിരവധി ഗുണങ്ങള്‍ മഞ്ഞളിനുണ്ട്. കൊഴുപ്പു കോശങ്ങള്‍ ഉണ്ടാകുന്നത് കുറയ്‌ക്കാന്‍ മഞ്ഞളിന് കഴിയും അതുവഴി ശരീരത്തിലെ മൊത്തം കൊഴുപ്പ് കുറയുകയും ഭാരം കൂടുന്നത് തടയുകയും ചെയ്യും.
Post Your Comments