CinemaLatest NewsNewsKollywood

‘ജഗമേ തന്തിരം’ ഒ.ടി.ടി റിലീസിന്

ധനുഷ് നായകനായി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ജഗമേ തന്തിരം’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. കോവിഡ് മാനദണ്ഡങ്ങൾ കാരണം തീയറ്ററുകൾ തുറക്കുന്നത് പ്രതിസന്ധിയിലായതിനെ തുടർന്നാണ് ചിത്രത്തിന്റെ പ്രദർശനം ഒ.ടി.ടി വഴിയാക്കാൻ തീരുമാനിച്ചത്. ജൂണ്‍ 18ന് ചിത്രം നെറ്റ്ഫ്‌ളിക്സിലൂടെ പ്രദര്‍ശനം ആരംഭിക്കും.

മലയാളത്തിന്റെ പ്രിയതാരങ്ങളായ ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് എന്നിവരും ഹോളിവുഡ് നടന്‍ ജെയിംസ് കോസ്‌മോയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇരട്ടവേഷങ്ങളിലാണ് ധനുഷ്  അഭിനയിക്കുന്നത്. സഞ്ജന നടരാജന്‍, കലൈയരസന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

പ്രശസ്ത സംഗീത സംവിധായകനായ സന്തോഷ് നാരായണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പിസ്സ, ജിഗര്‍തണ്ട, ഇരൈവി, പേട്ട എന്നിവയിലൂടെ തമിഴകത്ത് പ്രശസ്തനായ സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും മാണ് ജഗമേ തന്തിരത്തിന്റെ നിർമ്മാതാക്കൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button