ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഓക്‌സിജന്‍, മരുന്ന് ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പ് വരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.
കൊറോണയുടെ ഒന്നാം തരംഗത്തേക്കാള്‍ മൂന്നിരട്ടി ഓക്‌സിജന്‍ വിതരണമാണ് രാജ്യത്ത് നടക്കുന്നതെന്ന് യോഗത്തില്‍ അറിയിച്ചു. നിരവധി സംസ്ഥാനങ്ങളില്‍ വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുന്നുണ്ട് എന്നുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു.
അതിന്റെ കേടുപാടുകള്‍ മാറ്റി ഉടന്‍ തന്നെ ഉപയോഗിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments