തിരുവനന്തപുരം : ഓൾ കേരള മേക്കപ്പ് ആർട്ടിസ്റ്റ് അംഗവും മലയാള സിനിമ മേഖലയിലെ സീനിയർ മേക്കപ്പ് ആർട്ടിറ്റുമായ ജയചന്ദ്രൻ അന്തരിച്ചു, ലിവർ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് മാസകാലമായി ചികിത്സയിൽ ആയിരുന്നു. പെട്ടെന്ന് അസുഖം മൂർച്ചിച്ചതിനെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ വെച്ച് ഇന്നലെ രാത്രി 11.30 PM ആയിരുന്നു അന്ത്യം.
Read Also : സൂര്യന്റെ രാശിമാറ്റം ; സൂക്ഷിക്കേണ്ട നക്ഷത്രക്കാര്‍
മലയാള സിനിമയിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് മോഹൻദാസിൻ്റെ ശിഷ്യൻ ആയി ആണ് ചലച്ചിത്ര രംഗത്ത് പ്രവേശനം. തുടർന്ന് ദൂരദർശൻ കേന്ദ്രത്തിലെ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് ആയ B.V റാവു, വേലപ്പൻ ആശാൻ, എന്നിവരുടെ കൂടെ വർക്ക് ചെയ്തിരുന്നു .
സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റ് ആയി മലയാളത്തിൽ 150 മേൽ സിനിമയിൽ ചമയങ്ങൾ അണിച്ച് ഒരുക്കിയിട്ടുണ്ട്. 2002-ൽ കുബേരൻ എന്ന ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടിയിട്ട് ഉണ്ട്. ഫിലിം ക്രിട്ടിക്സ് അവാർഡ്, നിരവധി ചാനൽ പുരസ്ക്കാരങ്ങളും കിട്ടിയിട്ടുണ്ട്. 5 വർഷം ആയി ഫ്ലവഴ്‌സ് ചാനലിൽ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് ആയി വർക്ക് ചെയ്യുകയായിരുന്നു.
Post Your Comments