ടെല്‍ അവീവ്: പലസ്തീന് ഭീകരരുടെ ആക്രമണത്തിനിടയിലും ഇന്ത്യക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വേര്‍തിരിവ് കാണിച്ചിട്ടില്ലെന്ന് ഇസ്രായേല്‍. ഇന്ത്യക്കാര്‍ക്ക് സ്വന്തം രാജ്യത്തെ പൗരന്മാരെപ്പോലെ തന്നെ സംരക്ഷണം നല്‍കും. ഇന്ത്യയിലെ ഇസ്രായേല്‍ ഉപപ്രതിനിധി റോണി യെഡീദിയ ക്ലെയിനാണ് ഇക്കാര്യം അറിയിച്ചത്.
Also Read: കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിലും വിള്ളല്‍? പ്രതിദിന മരണസംഖ്യ 100ലേയ്ക്ക് അടുക്കുന്നു
പൗരന്മാര്ക്ക് സുരക്ഷയൊരുക്കുമ്പോള്‍ ഇന്ത്യന്‍ കെയര്‍ഗിവര്‍ എന്നോ ഇസ്രായേലി പൗരന്മാരെന്നോ ഉളള വേര്‍തിരിവ് ഉണ്ടാകാറില്ല. ഇന്ത്യക്കാര്‍ ഇസ്രായേലുകാര്‍ക്ക് ഒപ്പമാണ് താമസിക്കുന്നത്. ഇസ്രായേല്‍ കുടുംബങ്ങളെ എങ്ങനെയാണോ സംരക്ഷിക്കുന്നത് അതുപോലെ തന്നെയാണ് ഇസ്രായേല്‍ അവര്‍ക്കും സുരക്ഷ ഒരുക്കുന്നതെന്ന് റോണി യെഡീദിയ ക്ലെയിന് പറഞ്ഞു. ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ മലയാളി നഴ്സ് സൗമ്യ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഭര്‍ത്താവുമായി സംസാരിക്കുന്നതിനിടയിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ അത് എത്രത്തോളം വിഷമിപ്പിക്കുന്നുണ്ടെന്ന് തനിക്ക് ഊഹിക്കാവുന്നതേയുളളൂവെന്ന് റോണി യെഡീദിയ പറഞ്ഞു. സൗമ്യയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ഇസ്രായേല്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും വെള്ളിയാഴ്ച രാത്രിയിലോ ശനിയാഴ്ച രാവിലെയോ സൗമ്യയുടെ മൃതദേഹം ഡല്ഹിയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും റോണി യെഡീദിയ അറിയിച്ചു.
Post Your Comments