ജെറുസലേം : പാലസ്തീന്‍ ഭീകരര്‍ക്കെതിരെയുള്ള തിരിച്ചടി ശക്തമാക്കി ഇസ്രയേല്‍. ഈദ് ദിനത്തിലും ശക്തമായ പ്രത്യക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. ഗാസയിലെ വിവിധയിടങ്ങളില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി. 480 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പലസ്തീന്‍ സുരക്ഷാ സേനയുടെയും പൊലീസിന്റെയും കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.
Read Also : റോക്കറ്റ് ആക്രമണത്തില്‍ മരിച്ച സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രായേൽ
മൂന്നാമത്തെ ഗാസ ടവറും ഇസ്രായേല്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തു. തങ്ങളുടെ പൗരന്‍മാരുടെ ജീവന്‍വച്ചാണ് ഭീകരര്‍ പന്താടുന്നത്. അത് ഇനി അനുവദിക്കാന്‍ പറ്റില്ല. അറബ് രാഷ്ട്രങ്ങള്‍ ആദ്യം പാലസ്തീനെ നിലയ്ക്ക് നിര്‍ത്തണമെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി. ജീവന്റെ വിലയുള്ള പ്രതിരോധമാണ് ഇസ്രയേല്‍ നടത്തുന്നതെന്നും അദേഹം വ്യക്തമാക്കി.
Post Your Comments