ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം മൂലം ഭാരത് ബയോടെക് സംസ്‌ഥാനത്തിനു കോവിഡ് വാക്‌സിന്‍ നിഷേധിച്ചെന്നു ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കേന്ദ്രത്തിന്റെ പിടിപ്പുകേടിന്റെ ഉദാഹരണമാണിതെന്നും സിസോദിയ ആരോപിച്ചു.
67 ലക്ഷം കോവാക്‌സിന്‍ ഡോസുകള്‍ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശവും വാക്‌സിന്‍ ക്ഷാമവും ചൂണ്ടിക്കാട്ടി നിര്‍മാതാക്കളായ ഭാരത് ബയോടെക് വാക്‌സിന്‍ നല്‍കിയില്ലെന്നും സിസോദിയ പറഞ്ഞു. അതേസമയം ഡൽഹി സർക്കാർ ഓരോ വിഷയത്തിലും കേന്ദ്രത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് തുടരുകയാണ്.
Post Your Comments