തിരുവനന്തപുരം: അതിതീവ്ര മഴയെ നേരിടാനുള്ള വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. അടുത്ത 24 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറാനാണ് സാധ്യത. കേരള തീരത്ത് 16നോട് കൂടി ചുഴലിക്കാറ്റായി മാറനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
Read Also : ഗംഗാ നദിയിലൂടെ ഒഴുകി വരുന്ന മൃതദേഹങ്ങളുടെ ചിത്രം 2014 ലെ , സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ
കേരളത്തില്‍ മെയ് 13 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് , യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
മഴക്കെടുതിയുമായി ബന്ധപ്പെട്ട് തീരദേശ പ്രത്യേക ഫയര്‍ ഫോഴ്സ് കണ്‍ട്രോള്‍ റൂമുകള്‍
മഴക്കെടുതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ തീരദേശ അഗ്നിശമനരക്ഷാ നിലയങ്ങളായ വിഴിഞ്ഞം, ചാക്ക, പൂവാര്‍, കഴക്കൂട്ടം, വര്‍ക്കല, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ 13/05/2021 രാത്രി 07.00 മണി മുതല്‍ ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ അതാത് നിലയങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്.
വിളിക്കേണ്ട നമ്പരുകള്‍:-
വിഴിഞ്ഞം: 0471 2480300, 2482101
പൂവാര്‍: 0471 2210101
ചാക്ക: 0471 2501255, 2502995
കഴക്കൂട്ടം: 0471 2700099
വര്‍ക്കല: 0470 2607700
ആറ്റിങ്ങല്‍: 0470 2622000
ആലപ്പുഴ ജില്ല കണ്‍ട്രോള്‍ റൂം ഫോണ്‍നമ്പരുകള്‍
ആലപ്പുഴ ജില്ലയിലെ എല്ലാ താലൂക്കുകളിലും കളക്ടറേറ്റിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
കണ്‍ട്രോള്‍ റൂം നമ്പരുകള്‍
ആലപ്പുഴ കളക്ടറേറ്റ്: 0477 2238630, 1077 (ടോള്‍ ഫ്രീ)
താലൂക്കുതല കണ്‍ട്രോള്‍ റൂം
ചേര്‍ത്തല: 0478 2813103
അമ്പലപ്പുഴ: 0477 2253771
കുട്ടനാട്: 0477 2702221
കാര്‍ത്തികപ്പള്ളി: 0479 2412797
മാവേലിക്കര: 0479 2302216
ചെങ്ങന്നൂര്‍: 0479 2452334
എറണാകുളം ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പറുകള്‍
എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ – 1077 (ടോള്‍ ഫ്രീ നമ്ബര്‍)
ലാന്‍ഡ് ഫോണ്‍ – 0484- 24 23513
മൊബൈല്‍ – 7902 200300
വാട്ട്സ് അപ്പ് – 94000 21 077
താലൂക്ക് തല കണ്‍ട്രോള്‍ റൂം നമ്പറുകള്‍
ആലുവ – 0484 2624052
കണയന്നൂര്‍ – 0484 – 2360704
കൊച്ചി- 0484- 2215559
കോതമംഗലം – 0485- 2860468
കുന്നത്തുനാട് – 0484- 2522224
മുവാറ്റുപുഴ – 0485- 2813773
പറവൂര്‍ – 0484- 2972817
Post Your Comments