ലണ്ടന്‍ : ഇസ്രയേലിലേക്കുള്ള സേവനങ്ങള്‍ റദ്ദാക്കി ആഗോള വിമാന കമ്പനികൾ. ഇസ്രയേല്‍ സൈന്യവും ഗാസയിലെ പാലസ്തീന്‍ തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനെ തുടർന്നാണ് പുതിയ തീരുമാനം.
Read Also : തിരുവനന്തപുരം ജില്ലയിൽ നാളെ വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് അറിയിച്ച് ജില്ലാ കളക്ടർ
ഡെല്‍റ്റ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, ലുഫ്താന്‍സ, ബ്രിട്ടീഷ് എയര്‍വേയ്‌സ് എന്നിവ അവരുടെ ഇസ്രയേലിലേക്കുള്ള സര്‍വ്വീസുകള്‍ റദ്ദാക്കി. പാലസ്തീന്‍റെ റോക്കറ്റ് ആക്രമണത്തിന് പിന്നാലെ ഇസ്രയേലും വ്യോമാക്രമണം കടുപ്പിച്ചിത് വിമാനസര്‍വ്വീസിന് ഭീഷണിയാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് സേവനം നിര്‍ത്തിയത്.
ന്യൂയോര്‍ക്ക്-ടെല്‍ അവീവ്, ലണ്ടന്‍-ടെല്‍ അവീവ് ഫ്‌ളൈറ്റുകളാണ് ഡെല്‍റ്റയും ബ്രിട്ടീഷ് എയര്‍വേയ്‌സും നിര്‍ത്തിയത്. ജര്‍മ്മന്‍ എയര്‍ലൈന്‍സായ ലുഫ്താന്‍സ് വെള്ളിയാഴ്ച വരെ സര്‍വ്വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്.
Post Your Comments