ലക്‌നൗ: ഒരു കുടുംബത്തിലെ നാല് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 12 ദിവസത്തിനിടെയാണ് നാല് കുടുംബാംഗങ്ങള്‍ രോഗം ബാധിച്ച് മരിച്ചത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.
അച്ഛനും അമ്മയും മകനും മരുമകളുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആറ് വയുസും എട്ട് വയസുമുള്ള രണ്ട് പെണ്‍കുട്ടികള്‍ അനാഥരായി. ഇവരുടെ മുത്തച്ഛനായ ദുര്‍ഗാപ്രസാദിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ ഐസോലേഷനില്‍ കഴിഞ്ഞെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഏകദേശം ഒരാഴ്ച പിന്നിട്ടപ്പോള്‍ ദുര്‍ഗാപ്രസാദിന്റെ മകന്‍ അശ്വിനും കോവിഡ് ബാധിച്ച് മരിച്ചു. ഇതിന് പിന്നാലെ ദുര്‍ഗാപ്രസാദിന്റെ ഭാര്യയും മരിച്ചു. ഏറ്റവും ഒടുവിലായി മെയ് 7ന് അശ്വിന്റെ ഭാര്യയും രോഗം ബാധിച്ച് മരിച്ചതോടെ ഇവരുടെ കുട്ടികള്‍ മാത്രമാണ് ഇപ്പോള്‍ ആ കുടുംബത്തില്‍ അവശേഷിക്കുന്നത്. ഇവരെ ബറെയ്‌ലിയിലുള്ള ബന്ധുവിന്റെ വീട്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
Post Your Comments