തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഗൗരിയമ്മയ്ക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത് വിവാദമാകുന്നു. മരണാനന്തര ചടങ്ങുകൾക്കും മറ്റും 20 പേരിൽ കൂടുതൽ പങ്കെടുക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി എത്തിയത് നൂറോളം മാധ്യമപ്രവർത്തരും പരിവാരങ്ങളുമായാണ്. വൈകിട്ട് വന്നിരുന്ന് ജനങ്ങളോട് ഒരു നിയമം പറയുകയും സ്വന്തം കാര്യങ്ങൾക്ക് ആ നിയമം കാറ്റിൽ പറത്തുകയും ചെയ്യുന്ന മുഖ്യമന്തിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം കത്തിക്കയറുകയാണ്.
നേരത്തെ വീടിനുള്ളിൽ കൂട്ടം കൂടരുതെന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞ മുഖ്യമന്ത്രി മണിക്കൂറുകൾക്കകം വീട്ടിലെത്തി കൂട്ടുകൂടി നിന്ന് എൽ ഡി എഫ് വിജയം ദീപം തെളിയിച്ച് ആഘോഷിച്ചതും വിവാദമായിരുന്നു.
.
ഇതിനെതിരെ പ്രതികരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത് “ഒരു നിയമം നടപ്പിലാക്കുമ്പോൾ അത് ജനങ്ങൾക്കും ബാധകമാണ് , നിയമാം നടപ്പിലാക്കിയ മുഖ്യമന്ത്രിക്കും ബാധകമാണ്. നമ്മളോടെല്ലാം മരണാനന്തര ചടങ്ങിലും പൊതുചടങ്ങിലും പങ്കെടുക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി ഗൗരിയമ്മയുടെ മൃതശരീരം കാണാനെത്തിയത് നൂറോളം മാധ്യമപ്രവർത്തരോടും അമ്പതോളം അണികളോടുമൊപ്പമാണ്”,യുവാവ് ചോദിക്കുന്നു.
വീഡിയോ കാണാം :
Post Your Comments