COVID 19KeralaLatest NewsNewsIndia

കോവിഡ് വൈറസ് വെള്ളത്തിലൂടെ പകരുമോ? ഐ.ഐ.ടി പ്രൊഫസർ വ്യക്തമാക്കുന്നതിങ്ങനെ

ഗംഗയും യമുനയും നദീതീര വാസികളുടെ പ്രധാന കുടിവെള്ള സ്രോതസാണെന്നും, അതിനാൽ നദികളിൽ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത് ഗൗരവമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

ഡല്‍ഹി: രാജ്യത്തെ പ്രമുഖ നദികളില്‍ കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തില്‍ കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്നത് സംബന്ധിച്ച ആശങ്കയ്ക്ക് മറുപടിയുമായി വിദഗ്ദ്ധര്‍ രംഗത്ത്. നദികളില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത് കോവിഡ് രോഗ്യവ്യാപനത്തെ കാര്യമായി ബാധിക്കില്ലെന്നും, ആശങ്കയ്ക്ക് വഴിയില്ലെന്നും ഐ.ഐ.ടികാണ്‍പൂരിലെ പ്രൊഫസര്‍ സതീഷ് താരെ വിശദമാക്കി.

അതേസമയം, ഗംഗയും യമുനയും നദീതീര വാസികളുടെ പ്രധാന കുടിവെള്ള സ്രോതസാണെന്നും, അതിനാൽ നദികളിൽ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത് ഗൗരവമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് മലിനീകരണത്തിലേക്ക് നയിക്കുമെങ്കിലും, ജലവിതരണ സംവിധാനത്തിലൂടെ കടന്നുപോകുന്ന വെള്ളം ഉപയോഗത്തിന് മുൻപ് ശുദ്ധീകരിക്കുന്നതിനാൽ കോവിഡ് വൈറസിന്റെ പ്രഭാവം കാര്യമായി ഉണ്ടാകില്ലെന്നും സതീഷ് താരെ പറഞ്ഞു.

സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കോവിഡ് സ്ഥിരീകരിച്ചു

നേരത്തെ ഉത്തര്‍പ്രദേശിലും ബീറാറിലും നദികളില്‍ നിന്ന് മൃതശരീരങ്ങള്‍ ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തിയിരുന്നു. ഇത് പ്രദേശവാസികളായ ജനങ്ങൾക്കിടയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചത്. രണ്ട് സംസ്ഥാനങ്ങളിൽ നിന്നുമായി നൂറിലധികം മൃതദേഹങ്ങളാണ് ഇത്തരത്തിൽ കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button