ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലെന്ന് പൊതുമേഖല മെഡിക്കല്‍ ഗവേഷണ സ്ഥാപനമായ ഐ.സി.എം.ആര് മുന്നറിയിപ്പ് നല്കി. രോഗബാധ പടരുന്നത് പിടിച്ചു നിര്‍ത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഐ.സി.എം.ആര് ആവശ്യപ്പെട്ടു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനുമുകളിലുള്ള ജില്ലകള്‍ എട്ട് ആഴ്ച വരെ അടച്ചിടണമെന്നാണ് ഐ.സി.എം.ആര് ആവശ്യപ്പെട്ടിരിക്കുന്നത്. ആറു മുതല്‍ എട്ട് ആഴ്ചവരെ അടച്ചിടണമെന്നാണ് നിര്‍ദേശം. 718 ജില്ലകളാണ് ടിപിആര്‍ 10 ശതമാനത്തിന് മുകളിലുള്ള ജില്ലകള്‍.
Post Your Comments