Latest NewsNewsBeauty & StyleLife StyleFood & Cookery

കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചറിയാം

കൊളസ്ട്രോൾ പിടിപെടുന്നവരുടെ എണ്ണം കൂടി വരികയാണ്. മരുന്നുകളില്ലാതെ കൊളസ്‌ട്രോള്‍ കുറച്ചു കൊണ്ടുവരാവുന്ന വഴികളില്‍ പ്രധാനമാണ് ഭക്ഷണ ക്രമീകരണം. അത്തരത്തിൽ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ഒലീവ് ഓയില്‍ കൊളസ്‌ട്രോള്‍ തടയുവാന്‍ സഹായിക്കുന്നു. ഒലീവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളാണ് കൊഴുപ്പ് കുറയ്ക്കാൻ ​ഗുണം ചെയ്യുന്നത്. ഒലിവ് ഓയിലിൽ മോണോസാചുറേറ്റഡ് ഫാറ്റി ആസിഡുകൾ കൂടുതലാണ്. മോണോസാചുറേറ്റഡ് കൊഴുപ്പുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

Read Also  : മിഷൻ കോവിഡ് സുരക്ഷ; കോവാക്സിൻ ഉൽപാദന ശേഷിപ്രതിമാസം 10 കോടി ഡോസിലേക്ക് വർദ്ധിപ്പിക്കുന്നതിനുള്ള നീക്കവുമായി കേന്ദ്രം

ബദാം, വാൾനട്ട്, പിസ്ത തുടങ്ങിയ നട്സുകൾ കഴിക്കുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ കൂട്ടാനും നട്സുകൾ കഴിക്കുന്നത് ​ഗുണം ചെയ്യും.

വെളുത്തുള്ളി കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ നല്ല മാര്‍ഗമാണ്. ഇവ രക്തധമനികളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കാനം സഹായിക്കുന്നതാണ്.

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ എന്ന സംയുക്തം എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും തക്കാളി കഴിക്കുന്നത് ഏറെ നല്ലതാണ്.

Read Also  : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; സർക്കാർ സംവിധാനങ്ങൾ സജ്ജരാകണമെന്ന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി

​ഗ്രീൻ ടീയിൽ ധാരാളമായി ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഗ്രീൻ ടീ സ്ഥിരമായി കുടിക്കുമ്പോൾ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയുകയും തന്മൂലം അമിത വണ്ണം കുറയുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button