കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. രാഷ്ട്രീയത്തില്‍ ഒറ്റയനായി എങ്ങും എത്തിചേരാന്‍ കഴിയാത്ത അവസ്ഥയിലാണ് ശ്രീമാന്‍ ശശി തരൂരെന്നും അദ്ദേഹത്തിന് നിരാതി വിഭ്രാന്തിയാണെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധനെതിരെയും ശശി തരൂര്‍ നടത്തുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഗോപാലകൃഷ്ണന്റെ പ്രസ്താവന. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോപാലകൃഷ്ണന്‍ ഇക്കാര്യം പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം……………………………….
ശശി തരൂരിന് “നിരാതി വിഭ്രാന്തി”
ഉത്തരവാദിത്വം പേറി ബഹുമാനവും ആദരവും നേടിയ ശേഷം പെട്ടന്ന് ഒന്നുമാകാതെ വരുമ്പോഴുണ്ടാകുന്ന ഉന്മാദവസ്ഥയാണ് ‘നിരാതി വിഭ്രാന്തി’. കുടുംബം നഷ്ടപ്പെട്ട് രാഷ്ട്രീയത്തിൽ ഒറ്റയനായി എങ്ങും എത്തിചേരാൻ കഴിയാത്ത അവസ്ഥയിലാണ് ശ്രീമാൻ ശശി തരൂരിനും ഇത് സംഭവിച്ചിട്ടുള്ളത് . തനിക്കു സാധിക്കാത്ത കാര്യങ്ങൾ ചെയ്തു സമൂഹത്തിൽ ആദരവ് നേടുന്നവരെ കാണുമ്പോൾ ഈ വിഭ്രാന്തിക്കാർ എന്തും പറയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആരോഗ്യ മന്ത്രി ഹർഷവർദ്ധനേയും വില കുറഞ്ഞ നിലവാരമില്ലാത്ത വിമർശനങ്ങൾ കൊണ്ട് പിറകിൽ നിന്ന് കുത്തി കൊല്ലാൻ ശ്രമിക്കുന്നത് നിരന്തരം തുടരുകയാണ് ശ്രീമാൻ തരൂർ.
Read Aslo : കൂടെ അഭിനയിച്ച ഒരു നടിയോട് ഇഷ്ടം തോന്നിയിട്ടുണ്ട്: ബാലു വര്‍ഗീസ്
കോവിഡിന്റെ ആദ്യ തരംഗത്തെ ലോക രാജ്യങ്ങൾക്കിടയിൽ ഫല പ്രദമായി പ്രതിരോധിച്ചത് ഇന്ത്യയാണന്ന് ലോകവും ലോകാരോഗ്യ സംഘടനയും ഒരു പോലെ പ്രകീർത്തിച്ചതാണ്. എന്നിട്ടും ശ്രീമാൻ തരൂർ പറയുന്നു പാത്രം കൊട്ടി വിളക്ക് കത്തിച്ച അന്ധവിശ്വാസം കൊണ്ട് ഒന്നാം തരംഗത്തെ തടയാൻ നോക്കിയത് കൊണ്ടാണ് രണ്ടാം തരംഗം ഉണ്ടായതത്രെ. ഹൂസ്റ്റണിലെ ‘നാഷണൽ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസൻ’ ചീഫ് ഡീൻ ആയ പീറ്റർ ഹോട്ട്സ് കോവിഡിന്റെ ഒന്നും രണ്ടും തരംഗത്തിലെ പ്രതിരോധപ്രവർത്തനത്തിൽ ഇന്ത്യ ശ്ലാഘനീയമായ പ്രവർത്തനമാണ് കൈവരിക്കുന്നതെന്ന് പറയുമ്പോഴാണ് മാഹാമാരിയെ മറയാക്കി, രണ്ടാം തരംഗത്തിലെ കബന്ധങ്ങളിൽ ശ്രീമാൻ തരൂർ ആനന്ദ നൃത്തം ചവിട്ടി ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നത്. കോവിഡിനെ നേരിടാൻ അരയും തലയും മുറുക്കി ജനങ്ങൾ ഒന്നിക്കുമ്പോഴാണ് ഒരു പാർലമന്റേറിയൻ ഒന്നും ചെയ്യാതെ ഇത്തരം വിടുവായിത്തം പറയുന്നത്.
Read Aslo : ‘ഈ ഇസ്രായേലിക്കുള്ള മര്യാദ പോലും സുടാപ്പികൾക്കില്ലാതെ പോവുന്നല്ലോ’; ഗാസ ആക്രമണത്തിൽ പ്രതികരണവുമായി അലി അക്ബർ
കോവാക്സിനെതിരെ ഇദ്ദേഹം നടത്തിയ വിലകുറഞ്ഞ വാദങ്ങൾ ജനങ്ങളിൽ ഭീതി മാത്രമാണ് ഉണ്ടാക്കിയത് – ഇപ്പോൾ പുതിയ വാദം വാക്സിൻ തികയുന്നില്ലന്നും മറ്റ് കമ്പനികളെ കൊണ്ട് ഉൽപ്പാദനം കൂട്ടണമെന്നുമാണ്. കോവി ഷീൽഡ് വാക്സിൻ മറ്റ് കമ്പനികൾക്ക് ഉണ്ടാക്കാൻ കഴിയില്ലന്ന് ഈ എം പി ക്ക് അറിയാത്തതൊന്നുമല്ല. അറുപത് വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസ്സ് എംപിക്ക് വിശ്വസിച്ചു വാക്സിൻ ഉൽപ്പാദിപ്പിക്കുന്ന എത്ര പൊതുമേഖല കമ്പനികൾ ഇന്ത്യയിലുണ്ടെന്നു അറിയാതിരിക്കാൻ വഴിയില്ലല്ലോ? എല്ലാം അറിയാം മോദി സർക്കാർ നടത്തുന്ന ഭഗരീഥ പ്രയത്നങ്ങൾ ഉൾപ്പടെ. ഒന്നും അറിയാത്തതല്ല, പക്ഷെ കോവിഡ് വൈറസ്സിനേക്കാൾ മാരകമായ കോൺഗ്രസ്സിന്റെ കുടിപ്പകയും, എല്ലാം നഷ്ട്ടപെട്ടു എന്ന തോന്നലിൽ നിന്നുണ്ടായ നിരാതി വിഭ്രാന്തിയുമാണ് തരൂരിനെക്കൊണ്ട് ഇതൊക്കെ പറയിക്കുന്നത്. അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.
Post Your Comments