Latest NewsNewsIndia

അഴിമതി രഹിതമായ ഭരണത്തിലൂടെ ജനങ്ങളുടെ മനം കവരണം, അഴിമതി കാട്ടിയാൽ തൽക്ഷണം പുറത്ത് ; മുഖ്യമന്ത്രി സ്റ്റാലിന്‍

മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൊലീസിനെ നേരിട്ട് വിളിക്കാതെ ആഭ്യന്തരമന്ത്രിയെ വിവരമറിയിക്കുകയാണ് ചെയ്യേണ്ടതെന്നും സ്റ്റാലിന്‍ നിര്‍ദ്ദേശം പറഞ്ഞു

10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അധികാരത്തിലെത്തിയ ഡി.എം.കെ സുതാര്യവും അഴിമതി രഹിതമായ ഭരണത്തിലൂടെ ജനങ്ങളുടെ മനം കവരണമന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിര്‍ദ്ദേശം. വികസനത്തിനുവേണ്ടി ഭരിക്കണമെന്നും ചീത്തപ്പേര് കേള്‍പ്പിക്കുന്ന ആളുകള്‍ തല്‍ക്ഷണം മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകുമെന്നും സ്റ്റാലിന്‍ മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് സുതാര്യമായിരിക്കണമെന്നും അതില്‍ ആക്ഷേപങ്ങള്‍ക്ക് ഇടം കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൊലീസിനെ നേരിട്ട് വിളിക്കാതെ ആഭ്യന്തരമന്ത്രിയെ വിവരമറിയിക്കുകയാണ് ചെയ്യേണ്ടതെന്നും സ്റ്റാലിന്‍ നിര്‍ദ്ദേശം പറഞ്ഞു.

മേയ് ഏഴിനാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിൻ അധികാരമേറ്റത്. 33 അംഗ മന്ത്രിസഭയില്‍ 15 പുതുമുഖങ്ങളാണ് ഉള്ളത്. മുഖ്യമന്ത്രി സ്റ്റാലിന് തന്നെയാണ് ആഭ്യന്തര വകുപ്പിന്റേയും ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button