Latest NewsKeralaNewsIndia

തമിഴ്‌നാട്‌ സർക്കാറിന്റെ ആഭ്യന്തരം പിന്നിൽ നിന്ന് ആർക്കും നിയന്ത്രിക്കാനാവില്ല; സ്റ്റാലിനെ പുകഴ്ത്തി ടി സിദ്ദിഖ്

പി കന്ദസ്വാമി ഐപിഎസിനെ പുതിയ തമിഴ്‌നാട്‌ വിജിലൻസ്‌-ആന്റി കറപ്‌ഷൻ ഡിജിപിയായി നിയമിച്ച സ്റ്റാലിൻ സർക്കാരിനെ പുകഴ്ത്തി ടി സിദ്ദിഖ് എംഎല്‍എ. ബിജെപി ഇല്ലാതാക്കാൻ ശ്രമിച്ച ധീരനായ പൊലീസ്‌ ഓഫീസറെ നിയമിച്ച തമിഴ്‌നാട്‌ മുഖ്യമന്ത്രി സ്റ്റാലിനു അഭിവാദ്യങ്ങളെന്ന് സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു. ഫാഷിസ്റ്റ്‌ ഭരണകൂടത്തിനു നേരെയുള്ള ചെറുത്ത്‌ നിൽപ്പിന്റെ ഭാഗമാണു ഇത്തരം തീരുമാനങ്ങളെന്നും കോൺഗ്രസ്‌ ഉൾപ്പെടുന്ന തമിഴ്‌നാട്‌ സർക്കാരിന്റെ ആഭ്യന്തരം പിന്നിൽ നിന്ന് ആർക്കും നിയന്ത്രിക്കാനാവില്ലെന്നതിന്റെ സൂചന കൂടിയാണിതെന്നും ബിജെപിയെ പരോക്ഷമായി വിമർശിച്ച് ടി സിദ്ദിഖ് കുറിച്ചു.

തമിഴ്‌നാട് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ കന്ദസ്വാമി സിബിഐയിൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആയിരുന്നപ്പോൾ അദ്ദേഹം അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്തിരുന്നു. ഒടുവിൽ അമിത് ഷായെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് കുറിപ്പ്:

സൊഹ്‌റാബുദ്ദീൻ ഷെയ്‌ക്‌ വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത്‌ ഷായെ അറസ്റ്റ്‌ ചെയ്ത പി കന്ദസ്വാമി ഐ പി എസ്‌ പുതിയ തമിഴ്‌നാട്‌ ഡിജിപി. വിജിലൻസ്‌-ആന്റി കറപ്‌ഷൻ തലപ്പത്താണു നിയമനം. ബിജെപി ഇല്ലാതാക്കാൻ ശ്രമിച്ച ധീരനായ പോലീസ്‌ ഓഫീസറെ നിയമിച്ച തമിഴ്‌നാട്‌ മുഖ്യമന്ത്രി സ്റ്റാലിനു അഭിവാദ്യങ്ങൾ. ഫാഷിസ്റ്റ്‌ ഭരണകൂടത്തിനു നേരെയുള്ള ചെറുത്ത്‌ നിൽപ്പിന്റെ ഭാഗമാണു ഇത്തരം തീരുമാനങ്ങൾ. കോൺഗ്രസ്‌ ഉൾപ്പെടുന്ന തമിഴ്‌നാട്‌ സർക്കാറിന്റെ ആഭ്യന്തരം പിന്നിൽ നിന്ന് ആർക്കും നിയന്ത്രിക്കാനാവില്ലെന്നതിന്റെ സൂചന കൂടിയാണിത്‌.

https://www.facebook.com/advtsiddiqueinc/posts/3959721864075809

 

shortlink

Post Your Comments


Back to top button