Latest NewsNewsSports

മൈക്ക് ഹസിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹസിയുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബാറ്റിംഗ് പരിശീലകനും മുന്‍ ഓസ്‌ട്രേലിയന്‍ താരവുമായ മൈക്ക് ഹസിക്ക് വീണ്ടും കോവിഡ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹസിയുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്.

Also Read: ഇന്ത്യയുടെ പ്രതിരോധം ഫലം കാണുന്നു; പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്നത് തുടര്‍ച്ചയായ കുറവ്

ഹസി ഇപ്പോള്‍ ചെന്നൈയിലെ ഹോട്ടലില്‍ ഐസൊലേഷനിലാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹസിക്ക് ആദ്യം കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് ശനിയാഴ്ചയാണ് ഹസി കോവിഡ് മുക്തനായെന്ന വാര്‍ത്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പുറത്തുവിട്ടത്. രോഗമുക്തനായ ശേഷം നടത്തിയ പരിശോധനയിലാണ് ഹസിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുകളുമൊക്കെ അവരവരുടെ നാടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. ഓസ്‌ട്രേലിയയില്‍ യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഓസീസ് താരങ്ങള്‍ താത്ക്കാലികമായി മാലിദ്വീപില്‍ കഴിയുകയാണ്. കോവിഡ് നെഗറ്റീവായാല്‍ ഹസിയും മാലിദ്വീപിലേയ്ക്ക് പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button