Latest NewsKeralaNews

പി ബാലചന്ദ്രനെ സസ്പെൻഡ് ചെയ്തിട്ടില്ല; പ്രചാരണം തെറ്റെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി

കൊല്ലം: എസ് എൻ കോളേജ് പൂർവവിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറി പി ബാലചന്ദ്രനെതിരെ പ്രചരിക്കുന്ന വാർത്തയിൽ സത്യമില്ലെന്ന് എക്സിക്ക്യൂട്ടിവ് കമ്മിറ്റി. പി ബാലചന്ദ്രനെ സംഘടനയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും സസ്പെൻഡ് ചെയ്തിട്ടില്ലെന്ന് കമ്മിറ്റി അറിയിച്ചു. ബാലചന്ദ്രനെതിരെ സോഷ്യൽ മീഡിയകളിൽ പ്രചരിച്ച വ്യാജ വാർത്തയുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി നടത്തിയ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച കാര്യം വ്യക്തമാക്കിയത്.

19 അംഗ എക്സിക്ക്യൂട്ടിവ് കമ്മിറ്റിയിലെ 14 പേർ യോഗത്തിൽ പങ്കെടുത്തതായി അവർ പറയുന്നു. കമ്മിറ്റിയിൽ അംഗമല്ലാത്ത രണ്ട് പേരാണ് ഇതുസംബന്ധിച്ച വാർത്ത പ്രചരിപ്പിച്ചതെന്ന് യോഗത്തിൽ വ്യക്തമാക്കി. സംഘടനയുടെ പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാനും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ തടയാനും നിയമനടപടികൾ സ്വീകരിക്കാൻ സെക്രട്ടറിയെ കമ്മിറ്റി ചുമതലപ്പെടുത്തിയതായും യോഗത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button