KeralaLatest NewsNews

യഥാർത്ഥ പോരാളി; കേരള രാഷ്ട്രീയത്തിലെ പെൺകരുത്തായിരുന്നു ഗൗരിയമ്മയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കെ ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരള രാഷ്ട്രീയത്തിലെ പെൺകരുത്തായിരുന്നു കെ ആർ ഗൗരിയമ്മയെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥിയായിരിക്കുമ്പോഴേ ജനസേവന രംഗത്തേക്ക് ഇറങ്ങിയ ഗൗരിയമ്മ യഥാർത്ഥ പോരാളിയായിരുന്നുവെന്നും സുരേന്ദ്രൻ അനുസ്മരിച്ചു.

സ്ത്രീകൾക്ക് പ്രാമുഖ്യമില്ലാതിരുന്ന കാലത്താണ് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെയും കർഷക പ്രസ്ഥാനങ്ങളിലൂടെയും കെ ആർ ഗൗരിയമ്മ കേരള രാഷ്ട്രീയത്തിൽ ഇടം ഉറപ്പിക്കുന്നത്. കാർഷിക പരിഷ്‌കരണ നിയമം, കുടിയൊഴിപ്പിക്കൽ നിരോധന നിയമം, ഭൂപരിഷ്‌കരണ നിയമം, വനിതാ കമ്മീഷൻ നിയമം, അഴിമതി നിരോധന നിയമം തുടങ്ങി സ്വാതന്ത്ര്യാനന്തരമുള്ള കേരളത്തിൻറെ സാമൂഹിക സാമ്പത്തിക അന്തരീക്ഷത്തിന്റെ തലവര മാറ്റിയെഴുതുന്ന ഒട്ടേറെ പ്രസക്തമായ ഇടപെടലുകൾക്ക് ഗൗരിയമ്മ മന്ത്രിയായപ്പോൾ തുടക്കമിട്ടു.

Read Also: അബ വിമാനത്താവളം തകർക്കാൻ തീവ്രവാദികളുടെ ശ്രമം, ബോംബുകൾ നിറച്ച ഡ്രോൺ വിക്ഷേപിച്ചു; ശ്രമം പരാജയപ്പെടുത്തി സൗദി സഖ്യം

കൃഷി, സാമൂഹ്യക്ഷേമം, വ്യവസായം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്ത അവർ മികച്ച ഒരു ഭരണാധികാരിയാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button