അഹമ്മദാബാദ്: സ്വന്തം മണ്ഡലത്തിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ അനധികൃതമായി ധനശേഖരണം നടത്തിയ ദളിത് നേതാവും വഡ്ഗാം എം.എൽ.എ.യുമായ ജിഗ്നേഷ് മേവാനിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ധനശേഖരണം നടത്തിയ ട്രസ്റ്റിന്റെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചാരിറ്റി കമ്മിഷണറുടെ നടപടി.
ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ ‘വി ദ പീപ്പിൾ ട്രസ്റ്റ്’ എന്ന സംഘടനയുടെ നേതൃത്വത്തിൽ ആണ് മേവാനി ധനസമാഹരണം തുടങ്ങിയത്. ഇതിനാണ് ഇപ്പോൾ വിലക്കുവന്നത്. പണം ശേഖരിക്കാൻ ട്രസ്റ്റ് മേവാനിയെ ചുമതലപ്പെടുത്തിയോയെന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് ചാരിറ്റി കമ്മിഷണർ പറയുന്നു.
read also: ഡ്രാക്കുള കോട്ടയിൽ നിന്നിറങ്ങിയവരുടെ കൈകളിൽ രക്തം പൊടിഞ്ഞിരുന്നു, പഴയ കഥയല്ല: ഇപ്പോൾ നടക്കുന്നത്
മേവാനിയുടെ മണ്ഡലത്തിൽ കോവിഡ് വിദഗ്ധ ചികിത്സയ്ക്കായി രോഗികൾ ജില്ലാ ആസ്ഥാനമായ പാലൻപുരിലേക്കാണ് പോകുന്നത്. തിരക്കുകാരണം അവിടെയും കൂടുതൽ പേരെ പ്രവേശിപ്പിക്കാനാവുന്നില്ല. 60 ലക്ഷം രൂപ സ്വരൂപിക്കാനായാണ് ധനശേഖരണം ആരംഭിച്ചത്.
Post Your Comments