Latest NewsKeralaNews

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ ചൂണ്ടയിടാനെത്തി; പോലീസിനെ കണ്ട് കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് മരിച്ചു

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ ചൂണ്ടയിടാനെത്തിയ യുവാവ് കായലിൽ വീണു മരിച്ചു. പോലീസിനെ കണ്ടതോടെ രക്ഷപ്പെടാനായി കായലിൽ ചാടിയ യുവാവാണ് മരിച്ചത്. കൊല്ലം ബൈപ്പാസിന് സമീപം നീരാവിൽ പാലത്തിന് സമീപമാണ് സംഭവം.

Read Also: കേരള രാഷ്ട്രീയത്തിലെ തേജസ്; ത്യാഗത്തിന്റെയും വിപ്ലവ വീര്യത്തിന്റെയും പ്രതീകമായിരുന്നു ഗൗരിയമ്മയെന്ന് കടകംപള്ളി

നീരാവിൽ സ്വദേശി പ്രവീൺ (41) ആണ് മരിച്ചത്. ലോക്ക് ഡൗണിനിടെ പാലത്തിന് താഴെയിരുന്ന് ചൂണ്ടയിടുകയായിരുന്നു ഒരു സംഘം യുവാക്കൾ. പോലീസിനെ കണ്ടതോടെ ഇവർ രക്ഷപ്പെടാനായി കായലിലേക്ക് ചാടുകയായിരുന്നു. ലോക്ക് ഡൗൺ ദിവസങ്ങളിൽ പാലത്തിനു താഴെ ചീട്ടുകളിയും ചുണ്ടയിടിയിലും പതിവാണെന്നു പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രദേശത്ത് പരിശോധന നടത്താനെത്തിയത്.

Read Also: ചോവത്തി എന്ന് വിളിച്ച്‌ ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതിരുന്ന സി പി എമ്മുകാർ ഇപ്പോൾ ആദരാഞ്ജലികൾ കൊണ്ട് മുഖം മറയ്ക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button