ബുചാറസ്റ്റ്: ട്രാന്‍സല്‍വാനിയയിലെ കാര്‍പാത്യന്‍ മലനിരകളില്‍ ഭയത്തിന്റെ അടയാളമായി നിലകൊള്ളുന്ന ഡ്രാക്കുള കൊട്ടാരത്തില്‍ നിന്ന് ഇറങ്ങി വരുന്നവരുടെയെല്ലാം കൈകളില്‍ ഒരിറ്റ് രക്തം പൊടിഞ്ഞിരുന്നു. രക്തദാഹിയായ കൗണ്ട് ഡ്രാക്കുള കോട്ട സന്ദര്‍ശിച്ചവരുടെ രക്തം ഊറ്റിക്കുടിച്ചതിന്റെ ശേഷിപ്പുകളായിരുന്നില്ല അത്.
പകരം കൊവിഡ് വാക്സിന്‍ കുത്തിവച്ചതിന്റെ പാടുകളായിരുന്നു. ജനങ്ങളെ ആകര്‍ഷിക്കാനായാണ് റൊമാനിയന്‍ സര്‍ക്കാര്‍ ഡ്രാക്കുള കോട്ടയില്‍ വച്ച് വാക്സിന്‍ നല്‍കുന്നത്. ഫൈസര്‍ വാക്സിനാണ് സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കുന്നത്. കോട്ടയില്‍ കൊവിഡ് മൂലം സന്ദര്‍ശകര്‍ കുറഞ്ഞിരുന്നു.
വാക്സിന്‍ പ്രക്രിയ ആരംഭിച്ചതോടെ സന്ദര്‍ശകരും കോട്ടയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. കോട്ടയില്‍ എത്തുന്ന എല്ലാ പ്രദേശവാസികള്‍ക്കും വാക്സിന്‍ ലഭിക്കും. സെപ്തംബറോടെ പത്ത് ദശലക്ഷം പേര്‍ക്ക് വാക്സിന്‍ വിതരണം ചെയ്യുമെന്ന് റൊമാനിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments