തിരുവനന്തപുരം : ബംഗാളിലെ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാത്തത് എന്തെന്ന കോട്ടയം സ്വദേശിയുടെ ചോദ്യത്തിന് സംഘികൾക്ക് അടികൊണ്ട വാർത്ത ഇടാൻ സൗകര്യമില്ല എന്ന് പറഞ്ഞ റിപോർട്ടർ പ്രവീണയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് ഏഷ്യാനെറ്റിന്റെ നമ്പറിൽ നിരവധി കോളുകളാണ് ഇതിനെതിരെ പോയത്. ഇതോടെ മാപ്പപേക്ഷയുമായി പ്രവീണയും ഏഷ്യാനെറ്റും രംഗത്തെത്തിയിരുന്നു.
എന്നാൽ ഇപ്പോൾ റിപ്പോർട്ടർ പ്രവീണയുടെ സമാനരീതിയിലുള്ള മറ്റൊരു ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണ്. വാട്ട്സ്ആപ്പ് മെസേജുമായി ബന്ധപ്പെട്ടതാണ് വിഷയമെന്ന് സംഭാഷണത്തിൽ വ്യക്തമാണ്.
Read Also : മാസപ്പിറവി ദൃശ്യമായില്ല ; കേരളത്തിലെ ചെറിയ പെരുന്നാള്‍ പ്രഖ്യാപിച്ചു
ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ കേൾക്കാം :
അതേ സമയം ഏഷ്യാനെറ്റ് ന്യൂസിന്റെ രാജ്യവിരുദ്ധതയ്ക്കെതിരെ ആരംഭിച്ച അൺലൈക്ക് ക്യാമ്പെയ്‌ൻ തരംഗമാകുകയാണ് . ഒറ്റദിവസത്തിൽ പതിനായിരത്തോളം മലയാളികളാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജ് അൺലൈക്ക് ചെയ്തത്. ഇതുവരെ ഇരുപതിനായിരത്തോളം പേർ അൺലൈക്ക് ചെയ്തു കഴിഞ്ഞു. രാജ്യവിരുദ്ധമായി സംസാരിച്ച പ്രവീണയ്‌ക്കെതിരെ യുക്തമായ നടപടിയെടുക്കാത്തതിനെ തുടർന്നാണ് ക്യാമ്പെയ്ൻ ആരംഭിച്ചത്.
Post Your Comments