തിരുവനന്തപുരം : സംസ്ഥാനം സര്‍ക്കാരിന്റെ സൗജന്യ കിറ്റ് വിതരണത്തില്‍ തര്‍ക്കം മുറുകുന്നു. കോവിഡ് കിറ്റ് സംസ്ഥാനം നല്‍കുന്നതാണന്നും , അതിന് പണം ദുരിതാശ്വാസനിധിയില്‍ നിന്നുമാണ് കണ്ടെത്തുന്നതെന്നും നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റേഷന്‍ കടകളിലൂടെ ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന 5 കിലോ അരി മാത്രമാണ് കേന്ദ്രം സൗജന്യമായി നല്‍കുന്നത്.
സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കിറ്റിന് 450 കോടി രൂപ ചെലവുണ്ട്. ദുരിതാശ്വാസ നിധിയില്‍ നിന്നും, ഖജനാവില്‍ നിന്നുമാണ് പണം കണ്ടെത്തുന്നത്. അടുത്തയാഴ്ച കിറ്റ് വിതരണം ആരംഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്രം നല്‍കുന്ന അരി എല്ലാ സംസ്ഥാനങ്ങളും റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നു. 89 ലക്ഷം കാര്‍ഡുടമകളുടെ കുടുംബത്തിലെ 1.54 കോടി പേര്‍ക്കു ഇത് ലഭിക്കും.
മഞ്ഞ, ചുവപ്പ് കാര്‍ഡുകാര്‍ക്ക് കോവിഡ് കാലത്തെ സ്പെഷ്യല്‍ 5 കിലേ അരിക്കു പുറമേ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം 5 കിലോ അരി സൗജന്യമായി ലഭിക്കും. 5 കിലോ സ്പെഷ്യല്‍ ഭക്ഷ്യധാന്യത്തിന് 3 രൂപ അരിക്കും, 2 രൂപ ഗോതമ്പിനും സര്‍ക്കാര്‍ പണം നല്‍കും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി വഴി സൗജന്യമായി ലഭിക്കുന്ന അരി വിതരണം ചെയ്യാന്‍ വണ്ടി വാടക, റേഷന്‍ കടക്കാരുടെ കമ്മീഷന്‍ എഫ്സി ഐ ഇറക്കുകൂലി എന്നിവ സംസ്ഥാനമാണ് നല്‍കുക. വെള്ള നീല കാര്‍ഡുകാര്‍ക്ക് മാസം ലഭിക്കുന്ന നിശ്ചിത അളവ് ധാന്യത്തിനു പുറമേ 10 കിലോ സ്പെഷ്യല്‍ അരി 15 രൂപ നിരക്കില്‍ നല്‍കുന്നു. സംസ്ഥാന ഖജനാവില്‍ നിന്ന് മാസം 100 കോടി രൂപ ഇതിനായി ചെലവു വരും.
Post Your Comments