Latest NewsNewsInternational

ഇസ്രയേല്‍ വ്യോമാക്രമണം : നിരവധി ഫലസ്​തീനികള്‍ കൊല്ലപ്പെട്ടു

ജറൂസലേം : മസ്​ജിദുല്‍ അഖ്​സയില്‍ പ്രാര്‍ഥനക്കെത്തിയവര്‍ക്ക്​ നേരെയുണ്ടായ ഇസ്രയേല്‍ പട്ടാളത്തിന്റെ വെടിവെപ്പിന്​​ പിന്നാലെ വ്യോമാക്രമണവും. ആക്രമണത്തില്‍ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ കുട്ടികളാണെന്ന് ദൃക്​സാക്ഷികള്‍ പറഞ്ഞു.

Read Also : വിലക്കുകൾ ലംഘിച്ച് ഇഫ്താര്‍ വിരുന്ന് ; മലപ്പുറത്ത് 40 പേര്‍ക്കെതിരെ കേസ്

ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക്​ നേരെ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യവും അറിയിച്ചു. ആക്രമണത്തില്‍ തങ്ങളുടെ കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഹമാസ്​ സ്​ഥിരീകരിച്ചു.

‘ഹമാസ്​ ഇസ്രയേലിന്​ നേരെ ആക്രമണം നടത്തി. ഇതിനെ തുടര്‍ന്ന്​ ഗസ്സയിലെ സൈനിക ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ഞങ്ങള്‍ തുടങ്ങിയിട്ടുണ്ട്’ -സൈനിക വക്​താവ്​ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button