കാസർകോട് : കാസർകോട് ജില്ലയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്നു. മൂന്നുദിവസമായി മംഗളൂരുവില്‍ നിന്നുളള ഓക്സിജന്‍ വിതരണം മുടങ്ങിയതോടെയാണ് ഓക്സിജന്‍ ക്ഷാമം രൂക്ഷമായിരിക്കുന്നത്. ഇ കെ നായനാർ ആശുപത്രിയിലും കിംസ് സൺറൈസ് ആശുപത്രിയിലും ഓക്സിജൻ മണിക്കൂറുകൾക്കുള്ളിൽ തീരുമെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ കണ്ണൂരിൽ നിന്ന് അടിയന്തരമായി ഓക്സിജൻ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ മറ്റ് ആശുപത്രി മാറ്റാൻ നിർദേശം നൽകിയിരിക്കുകയാണ്. കാസർകോട് ഓക്സിജൻ പ്ലാൻ്റില്ല, കണ്ണൂരിലെ പ്ലാൻ്റിൽ നിന്നും മംഗലാപുരത്തെ സ്വകാര്യ ഏജൻസികൾ വഴിയുമാണ് ഓക്സിജൻ എത്തിച്ചിരുന്നത്.
Read Also : 12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് നല്‍കാം; വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍
കളക്ടറുടെ കത്തുണ്ടെങ്കിൽ മാത്രമേ ഓക്സിജൻ സിലിണ്ടറുകൾ കേരളത്തിലേക്ക് കൊടുക്കാവൂ എന്ന് അവിടെ നിർദ്ദേശമുണ്ടെന്നും കത്ത് ഹാജരാക്കിയിട്ടും സിലിണ്ടർ തരാൻ വിതരണക്കാർ തയ്യാറല്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.
Post Your Comments