KeralaLatest NewsNewsIndia

ബംഗാളിലേത് ദേശവിരുദ്ധ പ്രവർത്തനം, അഭയാർഥികളായി കയറിവന്നവർ ഇന്ത്യാക്കാർക്കെതിരെ ഭീകര പ്രവർത്തനം നടത്തുന്നു; മേജർ രവി

കേന്ദ്ര ഗവൺമെന്റ് ഇതിനെതിരെ യാതൊരു വിധത്തിലുള്ള ആക്‌ഷനും എടുക്കുന്നില്ല എന്നുള്ളതിൽ വിഷമമുണ്ടെന്നും, മനുഷ്യത്വമില്ലാത്ത ക്രൂരതയാണ് അവിടെ നടക്കുന്നതെന്നും മേജർ രവി വ്യക്തമാക്കി

ബംഗാളിൽ നടക്കുന്നത് ദേശവിരുദ്ധ പ്രവർത്തനമെന്ന് മേജർ രവി. ഹിന്ദു മുസ്‌ലിം വർഗീയതയോ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പ്രശ്നമോ അല്ല അവിടെ നടക്കുന്നതെന്നും, അഭയാർഥികളായി കയറിവന്നവർ ഇന്ത്യാക്കാർക്കെതിരെ ഭീകര പ്രവർത്തനം നടത്തുന്നതാണെന്നും മേജർ രവി മനോരമ ഓൺലൈനിനോട് വ്യക്തമാക്കി. ലോകത്ത് ഒരു രാജ്യവും അംഗീകരിക്കാത്ത ആളുകൾ ആണ് രോഹിൻഗ്യൻസെന്നും അവരുടെ രക്തത്തിൽ തന്നെ ഭീകരത ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ തന്റെ അനുമാനത്തിൽ ബംഗാളിൽ നടക്കുന്നത് ഹിന്ദുക്കളും മുസ്‌ലിങ്ങളും അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പ്രശ്നമല്ലെന്നും പുറത്തുനിന്ന് വരുന്ന അഭയാർത്ഥികൾക്ക് ഐഡി കാർഡ് കൊടുക്കുന്നതിന്റെ ഫലമാണ് ഈ അനുഭവിക്കുന്നതെന്നും മേജർ രവി പറഞ്ഞു . ബംഗാളിൽ നടക്കുന്നത് തികച്ചും ദേശവിരുദ്ധ പ്രവർത്തനമാണെന്നും അത് മമതയുടെ സർക്കാരോ മോദി ജിയുടെ സർക്കാരോ കണ്ടില്ലെന്നു നടിക്കാൻ പാടില്ലെന്നും അദ്ദേഹം പറയുന്നു. കേന്ദ്ര ഗവൺമെന്റ് ഇതിനെതിരെ യാതൊരു വിധത്തിലുള്ള ആക്‌ഷനും എടുക്കുന്നില്ല എന്നുള്ളതിൽ വിഷമമുണ്ടെന്നും, മനുഷ്യത്വമില്ലാത്ത ക്രൂരതയാണ് അവിടെ നടക്കുന്നതെന്നും മേജർ രവി വ്യക്തമാക്കി.

‘പത്തും പന്ത്രണ്ടും വയസ്സായ പെൺകുട്ടികളെ പിടിച്ചുകൊണ്ടുപോയി വീട്ടുകാരുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്യുന്നു. മാനുഷിക പരിഗണന കൊടുക്കാതെ ചെയ്യുന്ന ഇത്തരം ക്രൂരമായ പ്രവർത്തികൾക്കെതിരെ ഗാന്ധിയൻ തത്വങ്ങൾ നടക്കില്ല. ഗാന്ധിയൻ പ്രിൻസിപ്പിൾ വിശ്വസിക്കുന്നു എന്ന് കരുതി വയലൻസ് കാണുന്ന സമയത്ത് ഞാൻ ഗാന്ധിയനാണെന്ന് പറഞ്ഞു കയ്യുംകെട്ടി നോക്കിയിരിക്കില്ല. പ്രവർത്തിക്കേണ്ടിടത്തു പ്രവർത്തിക്കുക തന്നെ വേണം. ഇങ്ങനെയുള്ള അവസ്ഥ വരുമ്പോൾ രാഷ്ട്രീയവൽക്കരിക്കാൻ പാടില്ല. പാർട്ടി മറന്നു പ്രവർത്തിക്കേണ്ട സമയമാണിത്.’ മേജർ രവി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button