COVID 19Latest NewsNewsInternational

യുവതിക്ക് ആറ് ഡോസ് കോവിഡ് വാക്‌സിൻ കുത്തിവെച്ച നഴ്‌സിനെതിരെ നടപടി

റോം : ഇറ്റലിയിലെ ടസ്‌കാനിയിൽ നഴ്‌സ് 23 കാരിയായ യുവതിക്ക് അബദ്ധത്തിൽ ഒറ്റത്തവണയായി ആറ് ഡോസ് കൊറോണ വാക്‌സിൻ കുത്തിവെച്ചു. ഒരു ഫൈസർ വാക്‌സിൻ കുപ്പിയിലെ മുഴുവൻ ഡോസുകളും അബദ്ധത്തിൽ നഴ്‌സ് കുത്തിവയ്ക്കുകയായിരുന്നു.

Read Also : കോവിഡ് വ്യാപനം : രാജ്യത്തെ ആരോഗ്യമേഖല പൂര്‍ണമായും തകര്‍ന്നെന്ന് കോൺഗ്രസ്

യുവതിക്ക് ഇതുവരെ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. യുവതി നിരീക്ഷണത്തിലാണെന്നും നഴ്‌സിനെതിരെ ആശുപത്രി അധികൃതർ നടപടി സ്വീകരിച്ചുവെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫൈസർ വാക്‌സിൻ ഓവർ ഡോസ് നാല് ഡോസ് വരെ പ്രശ്‌നമില്ലെന്നാണ് പഠനം.

യു.എസ്, ഓസ്‌ട്രേലിയ, ജർമ്മനി, ഇസ്രായേൽ എന്നിവിടങ്ങളിൽ ഇത്തരത്തിൽ ഓവർ ഡോസ് കുത്തിവച്ച സംഭവങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. സിംഗപ്പൂരിൽ സിംഗപ്പൂർ നാഷണൽ ഐ സെൻററിലെ സ്റ്റാഫിന് അബദ്ധത്തിൽ അഞ്ച് ഡോസ് വാക്‌സിൻ കുത്തിവച്ചിട്ടുണ്ട്. ജനുവരി 14 ന് നടന്ന വാക്‌സിനേഷൻ ഡ്രൈവിനിടെയാണ് ഇത് സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button