ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിലേക്ക് കോവിഡ് പ്രതിരോധ സഹായം ഒഴുകുന്നു. നിരവധി ലോകരാജ്യങ്ങള്‍ ഇന്ത്യക്കാവശ്യമായ എല്ലാ പ്രതിരോധ ഉപകരണങ്ങളും മരുന്നുകളും എത്തിക്കുന്ന തിരക്കിലാണ്. നാല് ക്രയോജനിക് ഓക്സിജന്‍ കണ്ടെയ്നറുകളാണ് ഇന്ത്യന്‍ വ്യാേമസേനയുടെ വിമാനത്തില്‍ ഇന്തോനേഷ്യ ഇന്ത്യയിലേക്ക് അയച്ചത്. വിശാഖപട്ടണത്തെ വ്യോമസേനയുടെ താവളത്തിലേയ്ക്കാണ് കണ്ടെയ്നറുകളെത്തിയത്.
ഓക്സിജന്‍ ലഭ്യത സംസ്ഥാനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്ന തരത്തില്‍ കേന്ദ്രീകൃതമായിട്ടാണ് ആരോഗ്യവകുപ്പ് സാധനങ്ങളെല്ലാം സ്വരുക്കൂട്ടുന്നത്. ലോകരാജ്യങ്ങളില്‍ പലതും മൂന്നൂം നാലും ഘട്ടം സഹായം എത്തിച്ചുകഴിഞ്ഞു. ചെറു രാജ്യങ്ങളും ഇന്ത്യയ്ക്കായി മാസ്കുകളും മരുന്നുകളും എത്തിക്കുന്ന പരിശ്രമവും നടത്തുകയാണ്.
ഇന്ത്യന്‍ വ്യോമസേനയാണ് നിരവധി രാജ്യങ്ങളില്‍ ചെന്ന് സഹായങ്ങള്‍ നേരിട്ട് വാങ്ങി ഇന്ത്യയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. വ്യോമസേനയുടെ സി-76 വിമാനമാണ് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നും കണ്ടെയ്നറുകളെത്തിച്ചത്. കഴിഞ്ഞ ദിസവം വ്യോമസേനയുടെ സി-17 വിമനത്തില്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും രണ്ട് ഓക്സിജന്‍ ജനറേറ്ററുകള്‍ മഹാരാഷ്ട്രയിലേക്ക് എത്തിച്ചിരുന്നു.
Post Your Comments