COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 15.89 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തിമൂന്ന് ലക്ഷം കടന്നിരിക്കുന്നു. ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി എൺപത്തിയൊൻപത് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഒരു കോടി എൺപത്തിരണ്ട് ലക്ഷം പേർ കോവിഡ് ചികിത്സയിൽ കഴിയുകയാണ്.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊറോണ വൈറസ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യു എസിൽ 5.95 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്. രാജ്യത്ത് മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്.

രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. രാജ്യത്ത് ഇന്നലെ നാല് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നിരിക്കുന്നത്. നിലവിൽ മുപ്പത്തിയേഴ് ലക്ഷം പേർ ചികിത്സയിലുണ്ട്. പ്രതിദിനം നാലായിരത്തോളം പേരാണ് മരിക്കുന്നത്. ബ്രസീലിലും മരണസംഖ്യ കുത്തനെ ഉയരുകയാണ്. 4.22 ലക്ഷം പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെ ഒരു കോടി അൻപത്തിയൊന്ന് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെക്‌സിക്കോയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് 2.18 ലക്ഷം പേരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button