Latest NewsNewsInternational

ചൈന ലക്ഷ്യം വെച്ചത് മൂന്നാം ലോക മഹായുദ്ധത്തിന്? ജൈവായുധമാക്കി കൊറോണവൈറസ്

ജൈവാക്രമണം നടത്താന്‍ കഴിയുന്ന ഏജന്റുമാരില്‍ വലിയ പുരോഗതിയുണ്ടെന്നും പറയുന്നുണ്ട്.

ബെയ്ജിംഗ്: കൊറോണവൈറസ് അഞ്ച് വര്‍ഷം മുമ്പ് ജൈവായുധമാക്കി മൂന്നാം ലോക മഹായുദ്ധത്തിന് ചൈന ലക്ഷ്യം വെച്ചതായി രേഖകള്‍ പുറത്ത്. കൊറോണവൈറസ് വ്യാപനത്തിന് മുമ്പാണ് ഇക്കാര്യം ചൈന ആലോചിച്ചിരുന്നത്. മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്നും, അതില്‍ ചൈന കൊറോണവൈറസിനെ ഉപയോഗിച്ച്‌ ജൈവായുധ ആക്രമണം നടത്തണമെന്നുമാണ് ചൈനീസ് സൈന്യത്തിലെ കമാന്‍ഡര്‍മാര്‍ കരുതിയിരുന്നത്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിച്ച രേഖയിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. ചൈനീസ് സൈന്യത്തിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്.

എന്നാൽ നേരത്തെ തന്നെ കൊറോണവൈറസ് ചൈന നിര്‍മിച്ച്‌ ലോകത്താകെ പരത്തിയതാണെന്ന ആരോപണം ശക്തമാണ്. മൂന്നാമതൊരു ലോകമഹായുദ്ധത്തിന് ഒരു സാധ്യതയും നിലവില്‍ ഇല്ലാത്ത സ്ഥിതിയിലും, ചൈന അതിനായി തയ്യാറെടുക്കുകയാണെന്നും ഈ രേഖയിലൂടെ തെളിയുന്നു. 2015ലാണ് ഈ കാര്യങ്ങള്‍ അവര്‍ എഴുതിവെച്ച്‌ രേഖയാക്കിയത്. ചൈനയിലെ മുതിര്‍ന്ന ആരോഗ്യ വിദഗ്ധരും ചേര്‍ന്നാണ് ഇവ എഴുതിയത്. കൊവിഡ് പ്രതിരോധത്തില്‍ ചൈനയുടെ നയങ്ങള്‍ സുതാര്യമല്ലെന്ന് ഒരിക്കല്‍ കൂടി അടിയവരയിടുന്നതാണ് ഇക്കാര്യങ്ങള്‍. പുതു തലമുറയിലെ ജൈവായുധങ്ങളാണ് കൊരോണവൈറസെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇവ ആര്‍ട്ടിഫിഷ്യലായി പെരുപ്പിച്ചെടുത്ത് മനുഷ്യരിലേക്ക് പടര്‍ത്താന്‍ സാധിക്കും. അതിലൂടെ ലോകം മുഴുവന്‍ ഈ വൈറസ് തരംഗമുണ്ടാവും. അതൊരു വലിയ ആയുധമാകും. മുമ്ബൊന്നും കാണാത്ത തരത്തിലുള്ള ആയുധമായിരിക്കും ഇവയെന്നും ശാസ്ത്രജ്ഞര്‍ യുഎസ് പുറത്തുവിട്ട രേഖയില്‍ പറയുന്നുണ്ട്.

Read Also: സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്‌ക്ക് മുന്‍ഗണന നൽകാൻ തീരുമാനം

ദ അണ്‍നാച്ചുറല്‍ ഒറിജിന്‍ ഓഫ് സാര്‍സ് ആന്‍ഡ് ന്യൂ സ്പീഷീസ് ഓഫ് മാന്‍ മേഡ് വൈറസസ് ഏസ് ജനറ്റിക് ബയോവെപ്പണ്‍സ് എന്നാണ് ഈ രേഖയുടെ തലക്കെട്ട്. ചൈനീസ് ഭാഷയിലാണ് ഈ രേഖയുള്ളത്. ശത്രുവിന്റെ ആരോഗ്യ മേഖലയെ തകര്‍ത്ത് തരിപ്പണമാക്കാന്‍ ജൈവായുധ ആക്രമണത്തിന് സാധിക്കുമെന്നാണ് ഈ രേഖയില്‍ പറയുന്നത്. ജൈവാക്രമണം നടത്താന്‍ കഴിയുന്ന ഏജന്റുമാരില്‍ വലിയ പുരോഗതിയുണ്ടെന്നും പറയുന്നുണ്ട്. ചൈനീസ് ആരോഗ്യ മേഖലയിലെ പ്രമുഖര്‍ ഈ രേഖ നിര്‍മിക്കുന്നതിന്റെ ഭാഗമായിട്ടുണ്ട്. 18 എഴുത്തുകാരില്‍ പത്ത് പേരും ശാസ്ത്രജ്ഞരോ ആയുധ വിദഗ്ധരോ ആണ്. നേരത്തെ ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സാനാരോയും ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button